---
title: "'വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിയോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നതുപോലെയാണ്, രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്' - എം എം ഹസ്സൻ"
english_title: "mm hassan desire to contest in assembly election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334961/mm-hassan-desire-to-contest-in-assembly-election-2026"
published_at: "2026-01-06T12:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cb3e5242bc_hassan.jpg"
keywords: []
---

# 'വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിയോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നതുപോലെയാണ്, രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്' - എം എം ഹസ്സൻ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എം എം ഹസ്സൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം എം ഹസ്സന്റെ മറുപടി.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എം എം ഹസ്സൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം എം ഹസ്സന്റെ മറുപടി.

ആരും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കാൻ പാടില്ല, പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കും. മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താല്പര്യമുണ്ടാകാം. ആ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസ്സൻ പറഞ്ഞു. അധിക സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്ന വാർത്തകളുണ്ട്.

ലീഗിന് യാഥാർത്ഥ്യ ബോധമുണ്ട്. അധിക സീറ്റിന്റെ കാര്യമൊക്കെ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തോടും എം എം ഹസ്സൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റി പറയുന്നയാളാണ്. ആ വെള്ളാപ്പള്ളിയെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ഇക്കാര്യം ജനം വിലയിരുത്തട്ടെയെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

അതേസമയം, നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കുണ്ടറയിൽ നിന്നും ജനവിധി തേടാൻ ആഗ്രഹിക്കുന്നുവെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞിരുന്നു. മത്സരിക്കുന്നുണ്ടെങ്കിൽ കുണ്ടറയിൽ നിന്ന് മാത്രമായിരിക്കുമെന്നും ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു.

ബേപ്പൂരിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. വിജയസാധ്യത മുൻനിർത്തിയാണ് തീരുമാനമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. തീരുമാനത്തെ മുസ്ലീം ലീഗും പിന്തുണച്ചു. അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334961/mm-hassan-desire-to-contest-in-assembly-election-2026)