---
title: "വിമാനയാത്രയിൽ പവർ ബാങ്കുകൾക്ക് കർശന നിയന്ത്രണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Strict restrictions on power banks during air travel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334960/strict-restrictions-on-power-banks-during-air-travel"
published_at: "2026-01-06T12:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cb3c17f97c_TRU1.jpg"
keywords: []
---

# വിമാനയാത്രയിൽ പവർ ബാങ്കുകൾക്ക് കർശന നിയന്ത്രണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** **[[truevisionnews.com]]** വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പവർ ബാങ്കുകൾക്ക് വിവിധ എയർലൈനുകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

## Article Content

**[[truevisionnews.com]]** വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പവർ ബാങ്കുകൾക്ക് വിവിധ എയർലൈനുകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജിൽ വെക്കാൻ പാടില്ല; ഇവ ഹാൻഡ് ലഗേജിൽ മാത്രമേ കരുതാൻ അനുവാദമുള്ളൂ, 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് അനുമതി.

പവർ ബാങ്കിന്റെ ശേഷി അതിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ, പവർ ബാങ്ക് തന്നെ ചാർജ് ചെയ്യാനോ അനുവാദമില്ല.

പവർ ബാങ്കുകൾ സീറ്റുകൾക്ക് മുകളിലെ ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ വെക്കണം. തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാനാണ് ഈ ക്രമീകരണം.

യാത്രക്കിടയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ചൂടാവുകയോ പുകയോ ഗന്ധമോ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരമറിയിക്കണം. കുവൈത്ത് എയർവേയ്‌സ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ നേരത്തെ തന്നെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

പവർ ബാങ്കിന് തീപിടിച്ച് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഡി.ജി.സി.എ ഈ സുരക്ഷാ മുൻകരുതൽ കർശനമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334960/strict-restrictions-on-power-banks-during-air-travel)