---
title: "കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു"
english_title: "Young woman dies of jaundice in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334917/young-woman-dies-of-jaundice-in-kozhikode"
published_at: "2026-01-06T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c900fa0ef8_juandice.jpg"
keywords: []
---

# കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334917/young-woman-dies-of-jaundice-in-kozhikode)