---
title: "മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു"
english_title: "Former Union Minister and senior leader Suresh Kalmadi passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334913/former-union-minister-and-senior-leader-suresh-kalmadi-passes-away"
published_at: "2026-01-06T09:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c889052154_suresh_kalmaadi.jpg"
keywords: []
---

# മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

> **Lead Summary:** **പുണെ: ( **[www.truevisionnews.com]** ) ** മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.

## Article Content

**പുണെ: ( **[www.truevisionnews.com]** ) ** മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.

ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പുണെ എരണ്ട്‌വാനിലെ 'കൽമാഡി ഹൗസിൽ' പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3:30-ന് നവി പേട്ടിലെ വയ്കുണ്ഠ് ശ്മശാനഭൂമിയിൽ സംസ്‌കാരം നടത്തും.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1964 മുതൽ 1972 വരെ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്നു. 1974-ൽ സേവനത്തിൽനിന്ന് വിരമിച്ച അദ്ദേഹം പിന്നീട് പൊതുരംഗത്തേക്ക് കടന്നു. 1995-1996 കാലഘട്ടത്തിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന കൽമാഡി വർഷങ്ങളോളം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൽമാഡി ദേശീയതലത്തിൽ വലിയ വിവാദങ്ങൾ നേരിട്ടിരുന്നു. ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം 2011 ഏപ്രിലിൽ അദ്ദേഹം അറസ്റ്റിലായി. ഇതിനെത്തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.

2016-ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്‌തെങ്കിലും, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയതോടെ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334913/former-union-minister-and-senior-leader-suresh-kalmadi-passes-away)