---
title: "അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു"
english_title: "A native of Kozhikode dies of amoebic encephalitis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334894/a-native-of-kozhikode-dies-of-amoebic-encephalitis"
published_at: "2026-01-05T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bead812a1c_S.jpg"
keywords: []
---

# അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിദാനന്ദന്റെ ആരോഗ്യനില തിങ്കളാഴ്ച ഗുരുതരമായി. തുടർന്നാണ് മരണം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിദാനന്ദന്റെ ആരോഗ്യനില തിങ്കളാഴ്ച ഗുരുതരമായി. തുടർന്നാണ് മരണം സംഭവിച്ചത്.

ഈ വർഷത്തി​ൽ അമീബിക് മസ്തിഷ്‍ക ജ്വരം കാരണം റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അമീബിഷ് മസ്തിഷ്‍ക ജ്വര​ത്തെ തുടർന്ന് നാൽപതിനടുത്ത് ആളുകൾ മരിച്ചിട്ടുണ്ട്. 200ഓളം പേർക്ക് രോഗം ബാധിച്ചു.

വെള്ളത്തിൽനിന്നാണ് രോഗം വരുന്നതെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കരുതെന്നുമാണ് അധികൃതർ നിരന്തരം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, കഴിഞ്ഞ വർഷം മരണപ്പെട്ടവരിൽ വർഷങ്ങളായി ശരീരം തളർന്ന നിലയിലുള്ള കിടപ്പുരോഗികളും ഉൾപ്പെട്ടത് ആരോഗ്യ വിദഗ്ധരിലും ആശങ്ക സൃഷ്ടിച്ചു. ഇവർ എങ്ങനെ രോഗബാധിതരായി എന്നതിൽ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334894/a-native-of-kozhikode-dies-of-amoebic-encephalitis)