---
title: "ചേര്‍ത്തലയിൽ വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു"
english_title: "Driving school owner dies in Cherthala car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334878/driving-school-owner-dies-in-cherthala-car-accident"
published_at: "2026-01-05T19:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bca2128939_CHERTHALA.jpg"
keywords: []
---

# ചേര്‍ത്തലയിൽ വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു

> **Lead Summary:** ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിങ് സ്കൂള്‍ ഉടമ കെ കെ സതീശന്‍ ആണ് മരിച്ചത്.

## Article Content

ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിങ് സ്കൂള്‍ ഉടമ കെ കെ സതീശന്‍ ആണ് മരിച്ചത്.

കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്. ഞായറാഴ്ച രാത്രി എട്ടിന് ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സതീശനെ ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: ഗീത (സംഗീതാധ്യാപിക). മക്കള്‍: അഭിരാമി, അനന്തനാരായണന്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334878/driving-school-owner-dies-in-cherthala-car-accident)