---
title: "ഉച്ചയ്ക്ക് ശേഷംവീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു"
english_title: "gold price in kerala on 05 01 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334850/gold-price-in-kerala-on-05-01-2026"
published_at: "2026-01-05T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b9a8cb2016_gold_rate.jpg"
keywords: []
---

# ഉച്ചയ്ക്ക് ശേഷംവീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്.

ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്. എന്നാൽ വില ഉയർന്നതോടെ നി​ക്ഷേപകർ ലാഭമെടുത്ത് പിരിയുന്നത് വില കുറയ്ക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

**വില വിവരങ്ങൾ**

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,635 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,390 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8090 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5220 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 250 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334850/gold-price-in-kerala-on-05-01-2026)