---
title: "വീണ്ടും ലക്ഷം തൊട്ട് സ്വർണം; വിലയിൽ വൻ വർധന, പവന് ഇന്ന് കൂടിയത് 1,160 രൂപ"
english_title: "gold rate kerala today 05 01 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334768/gold-rate-kerala-today-05-01-2026"
published_at: "2026-01-05T11:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b4d596952d_gold_rate.jpg"
keywords: []
---

# വീണ്ടും ലക്ഷം തൊട്ട് സ്വർണം; വിലയിൽ വൻ വർധന, പവന് ഇന്ന് കൂടിയത് 1,160 രൂപ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. വില വീണ്ടും ലക്ഷത്തിലെത്തി. പവന് 1,160 രൂപ വര്‍ധിച്ച് 1,00,760 രൂപയിലെത്തി. രാജ്യാന്തര വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില ലക്ഷത്തിലേക്കെത്തുന്നത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. വില വീണ്ടും ലക്ഷത്തിലെത്തി. പവന് 1,160 രൂപ വര്‍ധിച്ച് 1,00,760 രൂപയിലെത്തി. രാജ്യാന്തര വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില ലക്ഷത്തിലേക്കെത്തുന്നത്.

ഡിസംബറിൽ വില ഒരു ലക്ഷം കടന്നെങ്കിലും പിന്നീട് കുറഞ്ഞ് 98,920 വരെ എത്തിയിരുന്നു. ഡിസംബർ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണമായി വാങ്ങാൻ 1,14,210 രൂപയോളം വേണം.

10,076 രൂപ പണിക്കൂലിയും 55 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണിത്. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും വലിയ തിരിച്ചടിയാണ് ഇന്നത്തെ വിലവർധന.

**ജനുവരിയിലെ സ്വർണവില**

***ജനുവരി 1: 99,040***

***ജനുവരി 2: 99,880***

***ജനുവരി 3: 99,600***

***ജനുവരി 4: 99,600***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334768/gold-rate-kerala-today-05-01-2026)