---
title: "'മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല, ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തിയത്'; എൻഎസ്എസ് നേതൃത്വത്തിനെതിരെ ബം​ഗാൾ ​ഗവർണർ"
english_title: "benga governor cv anandabose criticize nss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334761/benga-governor-cv-anandabose-criticize-nss"
published_at: "2026-01-05T10:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b4846e965d_cv_anandhaboss.jpg"
keywords: []
---

# 'മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല, ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തിയത്'; എൻഎസ്എസ് നേതൃത്വത്തിനെതിരെ ബം​ഗാൾ ​ഗവർണർ

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** )** എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നാണ് ​ഗവർണറുടെ വെളിപ്പെടുത്തൽ. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ​ആനന്ദബോസ് വ്യക്തമാക്കുന്നത്.

## Article Content

**ദില്ലി: ( **[www.truevisionnews.com]** )** എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നാണ് ​ഗവർണറുടെ വെളിപ്പെടുത്തൽ. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ​ആനന്ദബോസ് വ്യക്തമാക്കുന്നത്.

എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരെന്നും സിവി ആനന്ദബോസ് പറയുന്നു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ​ഗവർണർ രൂക്ഷഭാഷയിൽ പ്രതികരിച്ചു. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ?

ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ​ഗവർണർ പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും ചൂണ്ടിക്കാട്ടി. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334761/benga-governor-cv-anandabose-criticize-nss)