---
title: "എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ; വീണ്ടും യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ"
english_title: "Rahul Easwar responds to woman filing complaint again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334703/rahul-easwar-responds-to-woman-filing-complaint-again"
published_at: "2026-01-04T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a4981ac86d_RAHUL.jpg"
keywords: []
---

# എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ; വീണ്ടും യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

> **Lead Summary:** **തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്കെതിരെ പ്രതികരണവുമായി രാഹുൽ ഈശ്വർ. തനിക്കെതിരെ യുവതി നൽകിയ പുതിയ പരാതിയിലാണ് പ്രതികരണം. തനിക്കെതിരെ പൊലീസിൽ വീണ്ടും വ്യാജ പരാതി നൽകിയെന്നാണ് രാഹുൽ ഈശ്വറിന്‍റെ ആരോപണം.

## Article Content

**തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്കെതിരെ പ്രതികരണവുമായി രാഹുൽ ഈശ്വർ. തനിക്കെതിരെ യുവതി നൽകിയ പുതിയ പരാതിയിലാണ് പ്രതികരണം. തനിക്കെതിരെ പൊലീസിൽ വീണ്ടും വ്യാജ പരാതി നൽകിയെന്നാണ് രാഹുൽ ഈശ്വറിന്‍റെ ആരോപണം.

എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. സോഷ്യൽ ഓഡിറ്റ്, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിച്ചു എതിർ സ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോയെന്നും രാഹുൽ ചോദിച്ചു.

ആണിനെ കുടുക്കാൻ എന്ത് എളുപ്പുമാണെന്നു ആലോചിച്ചു നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മീഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല.

വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. തന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കാം, പക്ഷേ സത്യം നീതി പുരുഷന്മാർക്ക് കിട്ടണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334703/rahul-easwar-responds-to-woman-filing-complaint-again)