---
title: "കർണാടകയിൽ 13കാരിയെ കൂട്ടബലാസംഗം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ"
english_title: "Minor boys gang-rape 13-year-old girl in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334693/minor-boys-gang-rape-13-year-old-girl-in-karnataka"
published_at: "2026-01-04T15:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a3a19afaa4_STOP.jpg"
keywords: []
---

# കർണാടകയിൽ 13കാരിയെ കൂട്ടബലാസംഗം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ

> **Lead Summary:** **ബം​ഗളൂരു: **കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

## Article Content

**ബം​ഗളൂരു: **കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു.

പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സം​ഗത്തിന്റെ വീഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡ‍ിയിലെടുത്തതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334693/minor-boys-gang-rape-13-year-old-girl-in-karnataka)