---
title: "ട്രൂവിഷൻ ന്യൂസ് ലോഗോ ഡിസൈനർ സുശാന്ത് സരിഗ അന്തരിച്ചു"
english_title: "SushantSariga, the designer of the TruVision News logo, passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334683/sushantsariga-the-designer-of-the-truvision-news-logo-passes-away"
published_at: "2026-01-04T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a2c7656370_sushanth.jpg"
keywords: []
---

# ട്രൂവിഷൻ ന്യൂസ് ലോഗോ ഡിസൈനർ സുശാന്ത് സരിഗ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട് : **പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ വടകര തിരുവള്ളൂരിലെ സുശാന്ത് സരിഗ അന്തരിച്ചു. നാല്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട് : **പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ വടകര തിരുവള്ളൂരിലെ സുശാന്ത് സരിഗ അന്തരിച്ചു. നാല്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പതിനാല് വർഷം മുമ്പ് ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽഎൽപിക്കമ്പനിക്ക് വേണ്ടി ട്രൂവിഷൻ ന്യൂസ് ലോഗോ രൂപ  കൽപ്പന ചെയ്തത് സുശാന്ത് സരിഗയാണ്.

വടകര ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റെഡ് ഡിസൈൻ സ്ഥാപനം അദ്ദേഹം നടത്തിവരികയായിരുന്നു. ഗ്രാഫിക് ഡിസൈൻ രംഗത്ത് കഴിവും സൃഷ്ടിപരമായ സമീപനവും കൊണ്ടു ശ്രദ്ധേയനായ വ്യക്തിയായിരുന്നു സുശാന്ത് സരിഗ.

വടകരയിലെ പ്രമുഖ ഡിസൈനർമാരിൽ ഒരാളായിരുന്ന അദ്ദേഹം സാമൂഹിക–രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സി പി ഐ എം തിരുവള്ളൂർ അയ്യനവയൽ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: അഗന്യ, മക്കൾ: സഗ്നവ്, സംസ്കൃതി, അച്ഛൻ: പരേതനായ രാഘവൻ, അമ്മ: റീന, സഹോദരങ്ങൾ: സന്ദേശ്, സംഗീത്.

സംസ്‌കാര ചടങ്ങുകൾക്ക് മുമ്പായി മൃതദേഹം തിരുവള്ളൂർ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ചിരുന്നു. നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334683/sushantsariga-the-designer-of-the-truvision-news-logo-passes-away)