---
title: "കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്"
english_title: "Cochin Devaswom Board President K Raveendran seriously injured in a car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334677/cochin-devaswom-board-president-k-raveendran-seriously-injured-in-a-car-accident"
published_at: "2026-01-04T13:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a1f123e170_accident.jpg"
keywords: []
---

# കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

> **Lead Summary:** **തൃശൂര്‍: ** കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.രവീന്ദ്രന് വാഹനാപകടത്തിൽ പരിക്ക്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**തൃശൂര്‍: ** കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.രവീന്ദ്രന് വാഹനാപകടത്തിൽ പരിക്ക്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334677/cochin-devaswom-board-president-k-raveendran-seriously-injured-in-a-car-accident)