---
title: "ചായയ്ക്കൊപ്പം ഒരു മൊരിഞ്ഞ പഴം പൊരി ആയാലോ?"
english_title: "How to make pazham pori"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334581/how-to-make-pazham-pori"
published_at: "2026-01-03T17:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958fe733204f_ft.jpg"
keywords: []
---

# ചായയ്ക്കൊപ്പം ഒരു മൊരിഞ്ഞ പഴം പൊരി ആയാലോ?

> **Lead Summary:** ** ** നല്ല ചൂടുള്ള ചായയുടെ കൂടെ കഴിക്കാൻ പറ്റിയ വിഭവമാണല്ലോ പഴം പൊരി . നല്ല മടുപ്പില്ലാത്ത, ക്രിസ്പി ആയ പഴം പൊരി ഉണ്ടാക്കുന്ന രീതി താഴെ നൽകുന്നു:**

## Article Content

** ** നല്ല ചൂടുള്ള ചായയുടെ കൂടെ കഴിക്കാൻ പറ്റിയ വിഭവമാണല്ലോ പഴം പൊരി . നല്ല മടുപ്പില്ലാത്ത, ക്രിസ്പി ആയ പഴം പൊരി ഉണ്ടാക്കുന്ന രീതി താഴെ നൽകുന്നു:**

*ചേരുവകൾ***

***പഴം***

***മൈദ ***

***ദോശ മാവ് ***

***ബേക്കിങ് സോഡ ***

***ഉപ്പ് ***

***പഞ്ചസാര ***

***മഞ്ഞൾപ്പൊടി ***

***എള്ള് ***

***തയ്യാറാക്കുന്ന വിധം***

***മുക്കാൽ കപ്പ് മൈദയിലേയ്ക്ക് ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർക്കാം. ഇതിലേയ്ക്ക് അരച്ചെടുത്ത ദോശമാവും, കാൽ ടീസ്പൂൺ​ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.***

***ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം. ഒരു സ്പൂൺ എള്ള് കൂടി വേണമെങ്കിൽ ചേർക്കാം.  നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴം കട്ടി കുറച്ച് നടുവെ പിളർന്നെടുക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ചേർക്കാം. പഴ കഷ്ണങ്ങൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ ചേർത്തു വറുത്തെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334581/how-to-make-pazham-pori)