---
title: " കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു"
english_title: "A girl from Nadapuram drowned while taking a bath in the Kuttiadi river."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334555/a-girl-from-nadapuram-drowned-while-taking-a-bath-in-the-kuttiadi-river-new"
published_at: "2026-01-03T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958e0010e110_drowed.jpg"
keywords: []
---

#  കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട് : ** കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .

## Article Content

**കോഴിക്കോട് : ** കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .

ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം . ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയം മുമ്പ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334555/a-girl-from-nadapuram-drowned-while-taking-a-bath-in-the-kuttiadi-river-new)