---
title: "'പലപ്പോഴും സമ്മർദ്ദമുണ്ടായി... എന്നാൽ നന്ദിപൂർവ്വം എല്ലാം ഒഴിവാക്കി; നിലപാടിൽ മാറ്റമില്ല', നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വി.എം. സുധീരന്‍"
english_title: "V.M. Sudheeran says he will not contest the assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334540/vm-sudheeran-says-he-will-not-contest-the-assembly-elections"
published_at: "2026-01-03T12:43:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958c20c12ee0_vm_sudheeran.jpg"
keywords: []
---

# 'പലപ്പോഴും സമ്മർദ്ദമുണ്ടായി... എന്നാൽ നന്ദിപൂർവ്വം എല്ലാം ഒഴിവാക്കി; നിലപാടിൽ മാറ്റമില്ല', നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വി.എം. സുധീരന്‍

> **Lead Summary:** **തിരുവനന്തപുരം:[** നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ വിട പറഞ്ഞതാണ്. ആ നിലപാടിന് യാതൊരു മാറ്റവും ഇല്ല. നേതൃതലത്തിൽ നിന്ന് പലവട്ടം മത്സരിക്കാൻ സമ്മർദം ഉണ്ടായെങ്കിലും നന്ദിപൂർവ്വം അതൊക്കെ ഒഴിവാക്കിയെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം:[** നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ വിട പറഞ്ഞതാണ്. ആ നിലപാടിന് യാതൊരു മാറ്റവും ഇല്ല. നേതൃതലത്തിൽ നിന്ന് പലവട്ടം മത്സരിക്കാൻ സമ്മർദം ഉണ്ടായെങ്കിലും നന്ദിപൂർവ്വം അതൊക്കെ ഒഴിവാക്കിയെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:**

*പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.*

നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായുള്ള കോൺഗ്രസ് ക്യാമ്പ് നാളെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ തുടങ്ങും. ലക്ഷ്യ 2026 എന്ന് പേരിട്ടിരിക്കുന്ന നേതൃ ക്യാമ്പിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച കൂടിയാലോചനകൾ ക്യാമ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334540/vm-sudheeran-says-he-will-not-contest-the-assembly-elections)