---
title: "മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ"
english_title: "Attempt to rape Plus One student who was alone at home close relative arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334536/attempt-to-rape-plus-one-student-who-was-alone-at-home-close-relative-arrested"
published_at: "2026-01-03T12:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958bd1b030ff_rape_attempt.jpg"
keywords: []
---

# മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ

> **Lead Summary:** **കാസർഗോഡ്: ( **[www.truevisionnews.com]** ) ** വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

## Article Content

**കാസർഗോഡ്: ( **[www.truevisionnews.com]** ) ** വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയതും പെൺകുട്ടിെയ പീഡിപ്പിക്കാൻ ശ്രമിച്ചതും.

ഇതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾ എത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334536/attempt-to-rape-plus-one-student-who-was-alone-at-home-close-relative-arrested)