---
title: "'മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെ'; തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള നീക്കത്തില്‍ മുല്ലപ്പള്ളിക്കെതിരെ അഴിയൂരില്‍ പോസ്റ്റര്‍"
english_title: "Poster in Azhiyur against Mullappally in his bid to contest again in the elections."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334530/poster-in-azhiyur-against-mullappally-in-his-bid-to-contest-again-in-the-elections-new"
published_at: "2026-01-03T11:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958b6b7b8ee2_poster.jpg"
keywords: []
---

# 'മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെ'; തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള നീക്കത്തില്‍ മുല്ലപ്പള്ളിക്കെതിരെ അഴിയൂരില്‍ പോസ്റ്റര്‍

> **Lead Summary:** **കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍.

## Article Content

**കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍.

അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ സ്വന്തം നാട്ടില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുന്നത്.

രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിടപറഞ്ഞതാണ്. നേതൃതലത്തില്‍ നിന്ന് സമ്മര്‍ദങ്ങളുണ്ടായെങ്കിലും ആ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334530/poster-in-azhiyur-against-mullappally-in-his-bid-to-contest-again-in-the-elections-new)