---
title: "കാസർകോടിന് അഭിമാനം ; ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ് അവാർഡ് ജിനീഷ് കെ.  ജോയ്‌സിനും പി. അനുശ്രീക്കും "
english_title: "Festival of Architecture and Interior Designing Award goes to Kasaragod native"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334512/festival-of-architecture-and-interior-designing-award-goes-to-kasaragod-native"
published_at: "2026-01-03T10:46:00+05:30"
category: "Kasargod"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958a751acc5d_foaid.jpg"
keywords: []
---

# കാസർകോടിന് അഭിമാനം ; ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ് അവാർഡ് ജിനീഷ് കെ.  ജോയ്‌സിനും പി. അനുശ്രീക്കും 

> **Lead Summary:** **[**ദേശീയതലത്തിൽ ആർക്കിടെക്ചർ മികവിനായി നൽകുന്ന ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ FOAID (ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ്) ആർക്കിടെക്ചർ പ്ലാറ്റിനം അവാർഡ് കാസർഗോഡ് സ്വദേശിക്ക്.

## Article Content

**[**ദേശീയതലത്തിൽ ആർക്കിടെക്ചർ മികവിനായി നൽകുന്ന ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ FOAID (ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ്) ആർക്കിടെക്ചർ പ്ലാറ്റിനം അവാർഡ് കാസർഗോഡ് സ്വദേശിക്ക്.

കാഞ്ഞങ്ങാട് തായന്നൂർ സ്വദേശിയായ ജിനീഷ് കെ. ജോയിസും ഭാര്യ പി. അനുശ്രീയും ചേർന്ന് നയിക്കുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Ta-Da ഡിസൈൻ കളക്റ്റീവിനാണ് 2025-ലെ ബെസ്റ്റ് റെസിഡൻഷ്യൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഈ ദേശീയ പുരസ്കാരം ലഭിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

ഇന്ത്യയിലെ ആർക്കിടെക്ചർ, ഇൻടീരിയർ ഡിസൈൻ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും പ്രാധാന്യമുള്ള ദേശീയ വേദികളിലൊന്നാണ് FOAID. രാജ്യത്തെ മുൻനിര ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ വേദിയിൽ ലഭിക്കുന്ന പുരസ്കാരം, ആശയപരമായ ആഴവും ശക്തമായ സ്പേഷ്യൽ നാരേറ്റീവ്-ഉം കോൺടെക്സ്റ്റ് ഡ്രിവൻ ഡിസൈൻ അപ്രോച്ച്-ഉം ഒരുമിച്ച് പ്രകടമാക്കുന്ന പ്രോജക്ടുകൾ-ക്കാണ് നൽകുന്നത്. ഈ വർഷം ഇന്ത്യയിലെ മികച്ച റെസിഡൻഷ്യൽ ആർക്കിടെക്ചർ പ്രോജക്ട് എന്ന നിലയിലാണ് Ta-Da ഡിസൈൻ കളക്റ്റീവ്-ന്റെ പ്രൊജക്റ്റ് FOAID ജൂറി തിരഞ്ഞെടുത്തത്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിർമ്മിച്ച ‘Petra റെസിഡൻസ്’ എന്ന വസതിയുടെ ആർക്കിടെക്ചർ-നാണ് ഈ ദേശീയ അംഗീകാരം.പെട്ര ഒരു സാധാരണ റെസിഡൻഷ്യൽ ബിൽഡിംഗ് അല്ല; സൈറ്റ്, പ്രകൃതി, മെറ്റീരിയൽ, മനുഷ്യൻ എന്നിവ തമ്മിലുള്ള ബന്ധം ഒരു കഥയായി മാറ്റുന്ന സമഗ്രമായ ആർക്കിടെക്ചർ അനുഭവം ആയാണ് ഇത് വിലയിരുത്തപ്പെടുന്നത്.

> സൈറ്റിനോട് ചേർന്ന് നിലനിൽക്കുന്ന വലിയ ആൽമരം (ബന്യൻ ട്രീ) ഈ പ്രോജക്ടിന്റെ ഫിസിക്കൽ കൺസ്ട്രെയിൻറ് അല്ല; മറിച്ച് ഒരു കോൺസെപ്ച്വൽ ഇൻസ്പിറേഷൻ ആണ്. വീടുടമ ഒരു ജിയോളജിസ്റ്റ് ആയതിനാൽ, കല്ലിനോടും ഭൂമിയുടെ പാളികളോടും ഉള്ള അദ്ദേഹത്തിന്റെ ബന്ധം, ആൽമരത്തിന്റെ വേരുകളും ശാഖകളും പ്രതിനിധീകരിക്കുന്ന കാലാതീതമായ സ്വഭാവവുമായി ചേർത്ത് “ദ സ്റ്റോറി ഓഫ് ദ സ്റ്റോൺ ആൻഡ് ദ ബന്യൻ” എന്ന ആശയത്തിലൂടെയാണ് പെട്രയുടെ ആർക്കിടെക്ചർ രൂപം കൊണ്ടത്.

ആൽമരത്തിന്റെ ശാഖകളും വേരുകളും സൃഷ്ടിക്കുന്ന പ്രകാശ–നിഴൽ ബന്ധം അബ്സ്ട്രാക്റ്റ് ഫോം-ലേക്ക് മാറ്റിയാണ് ഡിസൈൻ അപ്രോച്ച്. ആൽമരത്തിന്റെ ഏരിയൽ റൂട്ട്സ്-ൽ നിന്ന് കൈകൊണ്ട് ട്രേസ് ചെയ്ത പാറ്റേൺ ഉപയോഗിച്ച് രൂപപ്പെടുത്തിയ ‘ബന്യൻ ഗ്രിഡ്’ ആണ് വീടിന്റെ ഏറ്റവും ശക്തമായ ആർക്കിടെക്ചറൽ ഐഡന്റിറ്റി. ഇത് ലൈറ്റ് ഫിൽറ്ററിംഗ്, പ്രൈവസി, വിച്വൽ ഇന്റ്രഡക്ഷൻ എന്നീ ഘടകങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നു.

ബിൽഡിംഗ് മാസ് ഡോമിനന്റ് വിൻഡ് ഡയറക്ഷൻ അനുസരിച്ച് സെൻട്രലൈസ് ചെയ്യുകയും, നാച്ചുറൽ വെന്റിലേഷൻ-നായി ഒരു എയർ സ്‌പൈൻ സൃഷ്ടിക്കുകയും, കോമൺ സ്പേസുകളും പ്രൈവറ്റ് സോണുകളും ലൈറ്റ്-ഉം ഷേഡ്-ഉം ഉപയോഗിച്ച് വ്യക്തമായി വേർതിരിക്കുകയും ചെയ്തിരിക്കുന്നു. മുൻവശത്തെ ലോങ് ഫീച്ചർ വാൾ പ്രൈവസി നൽകുന്നതിനൊപ്പം, വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഒരു ആർക്കിടെക്ചറൽ പോസ് സൃഷ്ടിക്കുന്നു.

ഇൻടീരിയർസ്-ലും പെട്രയുടെ നാരേറ്റീവ് തുടരുന്നു. സ്റ്റോൺ, ഗ്രാനൈറ്റ്, മ്യൂട്ടഡ് എർത്തി ടോൺസ് എന്നിവ ഉൾക്കൊള്ളുന്ന മെറ്റീരിയൽ പാലറ്റ്, ഭൂമിയുടെ സ്വഭാവം തന്നെ വീടിനകത്തേക്ക് കൊണ്ടുവരുന്നു. കുളം ചുറ്റിപ്പറ്റിയ കൊളൊനേഡിന്റെ മധ്യത്തിലുള്ള ‘എക്കോ ആൻഡ് എസൻസ്’ എന്ന കസ്റ്റം ആർട്ട് ഇൻസ്റ്റലേഷൻ — സാധാരണ കല്ലുകൾക്കിടയിൽ വീടിനെ തന്നെ പ്രതിഫലിപ്പിക്കുന്ന ഒരു റിഫ്ലക്ടീവ് ഓർബ് — പെട്രയുടെ ഫിലോസഫിക്കൽ കോർ ആയി മാറുന്നു.

അപ്പർ ഫ്ലോറിൽ ലൈബ്രറി, ടെറസ് ഗാർഡൻ, സ്വിമ്മിംഗ് പൂൾ എന്നിവ ഒരൊറ്റ കണ്ടിന്യൂയസ് സ്പേഷ്യൽ അനുഭവംആയി രൂപകൽപ്പന ചെയ്തിരിക്കുന്നു. പൂൾ ടൈൽസുകളിൽ വരെ ആൽമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മോറ്റിഫുകൾ എച്ചുചെയ്തിരിക്കുന്നു. ചില ബെഡ്‌റൂമുകളിൽ ബന്യൻ ട്രീ നേരിട്ട് വിച്വൽ ബാക്ക്ഡ്രോപ്പ് ആകുമ്പോൾ, മറ്റു ചില ഇടങ്ങളിൽ അത് അബ്സ്ട്രാക്റ്റ് ആർട്ട് വർക്ക് ആയി മാത്രം പ്രത്യക്ഷപ്പെടുന്നു — ലിറ്ററൽ-ഉം അബ്സ്ട്രാക്റ്റ്-ഉം തമ്മിലുള്ള ഈ ഡ്യൂവാലിറ്റിയാണ് പെട്രയുടെ ആർക്കിടെക്ചറിന്റെ ആത്മാവ്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Ta-Da ഡിസൈൻ കളക്റ്റീവ് ഒരു ട്രഡീഷണൽ ആർക്കിടെക്ചർ ഫേം മാത്രമല്ല; ആർട്ട്, ഡിസൈൻ, സ്റ്റോറി ടെല്ലിംഗ്, അനുഭവം എന്നിവ ഒരുമിക്കുന്ന ഒരു ക്രിയേറ്റീവ് കളക്റ്റീവ് ആണ്. ജിനീഷ് കെ. ജോയിസും ഭാര്യ അനുശ്രീയും ചേർന്നാണ് ഈ സ്റ്റുഡിയോ നയിക്കുന്നത്.

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ (CET) ആർക്കിടെക്ചർ പഠനത്തിന് ശേഷമാണ് ഇരുവരും പ്രൊഫഷണൽ രംഗത്ത് സജീവമായത്.

ആർക്കിടെക്ചറിന് പുറമെ ഇൻടീരിയർ ഡിസൈൻ, ഫർണിച്ചർ ആൻഡ് പ്രൊഡക്റ്റ് ഡിസൈൻ, ആർട്ട് കൺസൾട്ടൻസി, ഇൻസ്റ്റലേഷൻ ആർട്ട് തുടങ്ങിയ മേഖലകളിലുംTa-Da സജീവമാണ്.

പ്രൈമറി സ്കൂൾ കാലം മുതൽ തന്നെ ജിനീഷും അനുശ്രീയും കലാരംഗത്ത് സജീവരായിരുന്നു. സംസ്ഥാനതല സ്കൂൾ കലോത്സവങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരുവരും നേടിയിട്ടുണ്ട്. ബാല്യകാലത്ത് വളർന്ന ഈ ആർട്ടിസ്റ്റിക് സെൻസിബിലിറ്റിയാണ് പിന്നീട് അവരുടെ ആർക്കിടെക്ചറിന് നാരേറ്റീവ് ഡെപ്ത് നൽകിയത്.

2016-ൽ, വിദ്യാർത്ഥിയായിരിക്കെ നാഷണൽ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ-ൽ കാർട്ടൂൺ കാറ്റഗറി-യിൽ ഒന്നാം സ്ഥാനം നേടി ജിനീഷ് ദേശീയതല ശ്രദ്ധ നേടി. 2018 ൽ ഫിഫ വേൾഡ് കപ്പ് പശ്ചാത്തലത്തിൽ അദ്ദേഹം സൃഷ്ടിച്ച ഡിജിറ്റൽ കാരിക്കേച്ചറുകളും വലിയ സ്വീകാര്യത നേടുകയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു .ഈ വിഷ്വൽ തിങ്കിംഗ് തന്നെയാണ് പെട്ര പോലുള്ള പ്രോജക്ടുകളിൽ ആർക്കിടെക്ചറിനെ ഒരു കഥയായി മാറ്റുന്നത്.

കാഞ്ഞങ്ങാട് തായന്നൂർ സ്വദേശികളായ റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് ജോയിസ് ജോസഫ് , നാൻസി സെബാസ്റ്റ്യൻ എന്നിവരുടെ മകനാണ് ജിനീഷ്. അനുശ്രീ വടകര തിരുവള്ളൂർ സ്വദേശികളായ റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് നാണു മാസ്റ്റർ, ലത ടീച്ചർഎന്നിവരുടെ മകളാണ്.

പ്രകൃതിയെ അനുകരിക്കാതെ, പ്രകൃതിയിൽ നിന്ന് അർത്ഥം കണ്ടെത്തി സ്റ്റോറി ടെല്ലിംഗ് ശൈലിയിലുള്ള ആർക്കിടെക്ചർ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് പെട്ര റെസിഡൻസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334512/festival-of-architecture-and-interior-designing-award-goes-to-kasaragod-native)