---
title: "10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം  കർണാടകയിലേക്കും വ്യാപിപ്പിച്ചു "
english_title: "Perinthalmanna murder case accused Vineesh update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334431/perinthalmanna-murder-case-accused-vineesh-update"
published_at: "2026-01-02T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957a6e77c2b2_vijish.jpg"
keywords: []
---

# 10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം  കർണാടകയിലേക്കും വ്യാപിപ്പിച്ചു 

> **Lead Summary:** **മലപ്പുറം: **പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം.

## Article Content

**മലപ്പുറം: **പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം.

ചായ ​കുടിക്കാൻ നൽകിയ ​ഗ്ലാസ് ഉപയോ​ഗിച്ച് ടൈൽ ഇളക്കി ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് രക്ഷപെട്ടിട്ട് 4 ദിവസമാകുന്നു.

ആശുപത്രിയുടെ മതിൽ ചാടിയത് ഒടിഞ്ഞ മരക്കൊമ്പ് ഉപയോ​ഗിച്ചാണ്. അതേ സമയം പ്രതി വിനീഷ് രക്ഷപ്പെട്ട സമയത്തിൽ അവ്യക്തത തുടരുകയാണ്. അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334431/perinthalmanna-murder-case-accused-vineesh-update)