---
title: "വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം: വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു"
english_title: "Wild elephant attacks house in Valparai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334349/wild-elephant-attacks-house-in-valparai"
published_at: "2026-01-02T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695761b5a6bd7_elephant_attack.jpg"
keywords: []
---

# വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം: വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **തൃശ്ശൂർ: **വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്.

## Article Content

**തൃശ്ശൂർ: **വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്.

തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന്റെ ജനലും വാതിലും കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കാട്ടാനയെ തുരത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334349/wild-elephant-attacks-house-in-valparai)