---
title: "ഊണ് ചോദിച്ചെത്തിയാൽ കിട്ടുക 'കുപ്പി'! വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ"
english_title: "Hotel owner arrested for storing liquor under the guise of food at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334323/hotel-owner-arrested-for-storing-liquor-under-the-guise-of-food-at-home"
published_at: "2026-01-02T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695755479b09b_arrst.jpg"
keywords: []
---

# ഊണ് ചോദിച്ചെത്തിയാൽ കിട്ടുക 'കുപ്പി'! വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ

> **Lead Summary:** **എരുമേലി : ** വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ. കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോനെയാണ് 76 കുപ്പി മദ്യവുമായി എക്സൈസ് പിടികൂടിയത് .

## Article Content

**എരുമേലി : ** വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ. കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോനെയാണ് 76 കുപ്പി മദ്യവുമായി എക്സൈസ് പിടികൂടിയത് .

ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ.

വീടിന്റെ മുകളിലത്തെ നിലയിലാണ് രഹസ്യ അറകളിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334323/hotel-owner-arrested-for-storing-liquor-under-the-guise-of-food-at-home)