---
title: "റോക്കറ്റ് പോലെ സ്വർണം, താഴോട്ട് ഇറങ്ങാൻ ഭാവമില്ല....! പവന്റെ വില അറിയാം "
english_title: "Gold prices rise in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334316/gold-prices-rise-in-the-state"
published_at: "2026-01-02T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69574f64d64e1_gold.jpg"
keywords: []
---

# റോക്കറ്റ് പോലെ സ്വർണം, താഴോട്ട് ഇറങ്ങാൻ ഭാവമില്ല....! പവന്റെ വില അറിയാം 

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില.

ആഗോളവിപണിയിലും 44.38 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് കൂടിയത്. 4,372.98 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. ഇന്നലെ 4,325.44 ഡോളറായിരുന്നു. 1.03 ശതമാനമാണ് വർധന. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില ഒരു ശതമാനം വർധിച്ച് 4,384.45 ഡോളറായി. ഇന്നലെ 4,332.10 ഡോളറായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334316/gold-prices-rise-in-the-state)