---
title: "ചിറ്റൂരുകാരുടെ അച്ഛൻ, മന്ത്രി കെ കൃഷ്ണൻകുട്ടി ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല, പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്ന് പ്രതികരണം"
english_title: "Minister K Krishnankutty clarifies that he will not contest elections again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334207/minister-k-krishnankutty-clarifies-that-he-will-not-contest-elections-again"
published_at: "2026-01-01T13:59:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695631041c0e7_k_krishnankutty.jpg"
keywords: []
---

# ചിറ്റൂരുകാരുടെ അച്ഛൻ, മന്ത്രി കെ കൃഷ്ണൻകുട്ടി ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല, പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്ന് പ്രതികരണം

> **Lead Summary:** **( **[www.truevisionnews.com]** )** ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ലെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

## Article Content

**( **[www.truevisionnews.com]** )** ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ലെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

'ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നത് പാളി. ജനങ്ങള്‍ ചര്‍ച്ച ചെയ്തത് സ്വര്‍ണക്കൊള്ള അല്ല. വികസനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞില്ല. അതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കിയത്', അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സിപിഐ വിമര്‍ശനത്തിലും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ചര്‍ച്ചകള്‍ നടത്തേണ്ടത് മുന്നണിക്കുള്ളിലാണെന്നും ജനതാദളിന്റെ അഭിപ്രായമെല്ലാം മുന്നണിയില്‍ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

> ഒരു രാഷ്ട്രീയ നേതാവായ ഇദ്ദേഹത്തെ ചിലപ്പോൾ "ചിറ്റൂരുകാരുടെ അച്ഛൻ" എന്ന് വിശേഷിപ്പിക്കാറുണ്ട്.

ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പെരുമാട്ടി പഞ്ചായത്തില്‍ കൊക്കോകോള പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ അവര്‍ക്ക് വെള്ളം വില്‍ക്കാന്‍ കരാറുണ്ടാക്കിയെന്ന പേരുദോഷമുണ്ടായി. എന്നാല്‍ കെ. കൃഷ്ണന്‍കുട്ടി ജല സമരത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുകയും കൊക്കകോള പൂട്ടാനിടയാക്കിയ പെരുമാട്ടി പഞ്ചായത്തിന്റെ നിയമനടപടികള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു പേരുദോഷം നീക്കി.

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയെ കുറിച്ച് ആഴത്തില്‍ അറിവുള്ള കൃഷ്ണന്‍കുട്ടി കേരളത്തിനര്‍ഹതപ്പെട്ട ജലം നേടിയെടുക്കുന്നതിന് സഭക്കകത്തും പുറത്തും പോരാടുന്നയാളാണ്. അതിനാൽ തന്നെ കേരളത്തിന്റെ ജലവിഭവവകുപ്പ് മന്ത്രിയാകുമ്പോള്‍, അന്തര്‍സംസ്ഥാന നദീജല പങ്കാളിത്തത്തിന്റെ കാര്യത്തില്‍ കേരളത്തിനനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. കാലഹരണപ്പെട്ട കരാറുകള്‍ മാറ്റിയെഴുതണമെന്ന് നിരന്തരം വാദിക്കുന്നയാളുമാണ് കെ. കൃഷ്ണന്‍കുട്ടി.

കെ.കൃഷ്ണൻകൂട്ടി ജലവിഭവ വകുപ്പ് മന്ത്രിയാകുമ്പോൾ അതിലൊരു കാവ്യനീതിയുണ്ട്. അന്തർ സംസ്ഥാന നദീജല കരാറുകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും കരാർ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുകയും ചെയ്ത കൃഷിക്കാരനും രാഷ്ട്രീയക്കാരനുമാണ് ഇദ്ദേഹം.

പാലക്കാട് ജില്ലയിൽ ജലക്ഷാമം ഏറെയുള്ള ചിറ്റൂർ താലൂക്കിലെ 40 ഏക്കറിൽ തെങ്ങു മുതൽ പച്ചക്കറി വരെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിളയിക്കുന്ന സമ്മിശ്ര കർഷകനായ കൃഷ്ണൻകുട്ടിക്ക് ഓരോ തുള്ളി വെള്ളത്തിന്റെയും വിലയറിയാം. സംരക്ഷിത കൃഷിയും സൂക്ഷ്മകൃഷിയും തുള്ളിനനയുമെല്ലാം അദ്ദേഹം പരീക്ഷിച്ചു വിജയിപ്പിക്കുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ പ്രഥമ കാർഷിക വികസന നയ രേഖ തയാറാക്കാൻ ചുമതല ഏൽപ്പിച്ചതു കൃഷ്ണൻകുട്ടിയെയാണ്. ആ രേഖ പിന്നീട് കേന്ദ്ര കൃഷിവകുപ്പിനും മാതൃകയായി. കൃഷിക്കു മാത്രമല്ല സോഷ്യലിസ്റ്റുകൾക്കും എല്ലാക്കാലത്തും വളക്കൂറുള്ള മണ്ണാണു ചിറ്റൂരിലേത്.

സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കെ. ശിവരാമഭാരതി വിതച്ച വിത്തുകൾ തഴച്ചുവളർന്ന അറുപതുകളിൽ കൃഷ്ണൻകുട്ടി കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1969ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം നിന്ന കൃഷ്ണൻകുട്ടി പിന്നീടു ജനതാ പാർട്ടിയിലും തുടർന്നു ജനതാദളിലുമെത്തി. 1980ൽ ജനതാപാർട്ടി സ്ഥാനാർഥിയായി. സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയിലെ പി.ശ‍ങ്കറിനെ 364 വോട്ടിനു തോൽപിച്ച് നിയമസഭയിലെത്തി.

1982ൽ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അയ്യായിരത്തോളം വോട്ടുകൾക്കു തോൽപിച്ചു. 1987ൽ മൂന്നാം തവണ മത്സരിച്ചപ്പോൾ കാലിടറി. കോൺഗ്രസ് സ്ഥാനാർഥി കെ.എ. ചന്ദ്രനോടു തോൽവിയറിഞ്ഞു. പക്ഷേ, 1991ൽ കെ.എ. ചന്ദ്രനെ 3000 വോട്ടിനു തോൽപിച്ചു മണ്ഡലം തിരികെപ്പിടിച്ചു. 1996 മുതൽ 2006 വരെയുള്ള 3 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ. അച്യുതനോടു പരാജയം. 2009ൽ ജനതാദൾ പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകിയ വിഭാഗത്തിനൊപ്പമായിരുന്നു കൃഷ്ണൻകുട്ടി.

പക്ഷേ, യുഡിഎഫിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗത്തോടും ചിരവൈരികളായ കോൺഗ്രസിനോടും ചേർന്നു പോകാനാകാതെ 2016ൽ മാത്യു ടി. തോമസ് നേതൃത്വം നൽകിയ ജനതാദളിൽ ചേർന്ന് ചിറ്റൂരിൽ മത്സരിച്ചു ജയിച്ചു. തുടർന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായി. ഭാര്യ വിലാസിനിക്കും മകൻ നാരായണൻകുട്ടിക്കുമൊപ്പം ചിറ്റൂർ എഴുത്താണിയിലെ വീട്ടിലാണു താമസം. മറ്റു മക്കൾ – ലത ബാലസായി, കെ.അജയൻ, വ്യവസായ വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.ബിജു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334207/minister-k-krishnankutty-clarifies-that-he-will-not-contest-elections-again)