---
title: "'പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്, ചോദ്യം ചെയ്യാൻ എസ്‌ഐടി എന്നെ വിളിപ്പിച്ചിട്ടില്ല, എനിക്ക് യാതൊരു അറിവുമില്ല'; -പ്രതികരിച്ച് അടൂർ പ്രകാശ്"
english_title: "adoor prakash responds to sit investigation news against to him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334180/adoor-prakash-responds-to-sit-investigation-news-against-to-him"
published_at: "2026-01-01T11:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956124ea92a9_adoor_prakash.jpg"
keywords: []
---

# 'പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്, ചോദ്യം ചെയ്യാൻ എസ്‌ഐടി എന്നെ വിളിപ്പിച്ചിട്ടില്ല, എനിക്ക് യാതൊരു അറിവുമില്ല'; -പ്രതികരിച്ച് അടൂർ പ്രകാശ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണെന്നും എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണെന്നും എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്.

ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ല, സോണിയ ഗാന്ധിയെ കാണാൻ താൻ അപ്പോയിൻമെന്‍റ് എടുത്തിട്ടില്ല. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ കേട്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. താൻ പോയി. ബാക്കി കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യംചെയ്ത അന്വേഷണ രീതിയെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘം ആണെങ്കിലും ഉദ്യോഗസ്ഥർ കേരള സർക്കാരിൻ്റേതാണ്. ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട്. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യമുള്ള തരത്തിലാണ് ചോദ്യം ചെയ്യുന്നത്. കടകംപള്ളിയെ ചോദ്യം ചെയ്തത് ആരും അറിഞ്ഞില്ല. എന്നാൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നത് എല്ലാവരും അറിഞ്ഞുവെന്നും വേണുഗോപാൽ വ്യക്തമാക്കി.

എസ്ഐടിക്ക് മേൽ സമ്മർദമുണ്ട്. നെല്ലും പതിരും തിരിച്ചറിയാൻ നേരത്തെ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മാറ്റിവച്ചത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്താലും ഭയമില്ല, സ്വർണം കട്ടവർ ആരാണെന്ന് ജനങ്ങൾക്കും, ഞങ്ങൾക്കും അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334180/adoor-prakash-responds-to-sit-investigation-news-against-to-him)