---
title: "ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിക്ക് 14 കൊല്ലം കഠിനതടവ്"
english_title: "Accused gets 14 years in prison for trying to kill wife's friend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334139/accused-gets-14-years-in-prison-for-trying-to-kill-wifes-friend"
published_at: "2026-01-01T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955db4fb379a_ARREST.jpg"
keywords: []
---

# ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിക്ക് 14 കൊല്ലം കഠിനതടവ്

> **Lead Summary:** **മുട്ടം(ഇടുക്കി): ** ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു -നെയാണ് ശിക്ഷിച്ചത്.

## Article Content

**മുട്ടം(ഇടുക്കി): ** ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു -നെയാണ് ശിക്ഷിച്ചത്.

വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ വെച്ച് പ്ലാത്തോട്ടത്തിൽ ലിന്റോ (36)-നെയാണ് വാക്കത്തികൊണ്ട് വെട്ടിയത്. തലയിലും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ജൂലായ് 15-നാണ് സംഭവം.

തൊടുപുഴ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്‌സ് ഹാജരായി. കാളിയാർ എസ്എച്ച്ഒ ആയിരുന്ന ബി.പങ്കജാക്ഷനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334139/accused-gets-14-years-in-prison-for-trying-to-kill-wifes-friend)