---
title: "പാലക്കാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു"
english_title: "Palakkad student drowns in pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334117/palakkad-student-drowns-in-pond"
published_at: "2025-12-31T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695540cbc2a66_DEAD.jpg"
keywords: []
---

# പാലക്കാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **പാലക്കാട്: **പാലക്കാട് പട്ടാമ്പി ആമയൂരിൽ 13 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് മരിച്ചത്. കിഴക്കേക്കര മാങ്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

## Article Content

**പാലക്കാട്: **പാലക്കാട് പട്ടാമ്പി ആമയൂരിൽ 13 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് മരിച്ചത്. കിഴക്കേക്കര മാങ്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334117/palakkad-student-drowns-in-pond)