---
title: "ആഘോഷങ്ങൾക്ക് തുടക്കം; കിരിബാത്തിയിൽ പുതുവർഷം പിറന്നു"
english_title: "Celebrations begin New Year is born in Kiribati"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334091/celebrations-begin-new-year-is-born-in-kiribati"
published_at: "2025-12-31T17:21:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69550ea1572ba_2026.jpg"
keywords: []
---

# ആഘോഷങ്ങൾക്ക് തുടക്കം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

> **Lead Summary:** **തരാവ (കിരിബാത്തി): ( **[www.truevisionnews.com]** ) **പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്.

## Article Content

**തരാവ (കിരിബാത്തി): ( **[www.truevisionnews.com]** ) **പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്.

ന്യൂസിലൻഡിന്റെ ചാത്തം ദ്വീപിലെ 600-ഓളം പേരാണു 2026-നെ വരവേറ്റത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക. പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവർഷമെത്തും.

ജനവാസ മേഖലകളിൽ ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക അമേരിക്കൻ സമോവയിലായിരിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലും പുതുവർഷം ഇതിനൊപ്പമെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334091/celebrations-begin-new-year-is-born-in-kiribati)