---
title: "'മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും; തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല' - മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "It is beneficial for senior leaders to contest the party has never obstructed my candidacy Mullappally Ramachandran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334084/it-is-beneficial-for-senior-leaders-to-contest-the-party-has-never-obstructed-my-candidacy-mullappally-ramachandran"
published_at: "2025-12-31T16:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695502d5e03ec_mullappalli_ramachandran.jpg"
keywords: []
---

# 'മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും; തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല' - മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറുപ്പക്കാർക്ക് പരിഗണന നൽകണം. തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറുപ്പക്കാർക്ക് പരിഗണന നൽകണം. തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല.

മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണ്. ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി എന്ത് പറഞ്ഞാലും താൻ അനുസരിക്കും.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്, പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും. വരികൾക്കിടയിൽ നിന്ന് അർത്ഥം വായിച്ചോളൂ. എംപിമാർ മത്സരിക്കുന്ന കാര്യം എഐസിസി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു ഡി എഫിൽ കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിന് ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിംലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാദിക്കലി തങ്ങൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334084/it-is-beneficial-for-senior-leaders-to-contest-the-party-has-never-obstructed-my-candidacy-mullappally-ramachandran)