---
title: "നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം"
english_title: "Malayali priest granted bail in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334082/malayali-priest-granted-bail-in-maharashtra-new"
published_at: "2025-12-31T16:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954fff14434e_arrs.jpg"
keywords: []
---

# നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

> **Lead Summary:** **മുബൈ: **നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

## Article Content

**മുബൈ: **നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 11പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്.

മതവികാരം വ്രണപെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിൻ വ്യക്തമാക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334082/malayali-priest-granted-bail-in-maharashtra-new)