---
title: "ട്രെയിനിടിച്ച് പരിക്കേറ്റ് ദീർഘകാലം കോമയിൽ: ശ്രീലങ്കൻ ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു"
english_title: "Sri Lankan cricketer Akshu Fernando passes away after being hit by a train and remains in a coma for a long time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334042/sri-lankan-cricketer-akshu-fernando-passes-away-after-being-hit-by-a-train-and-remains-in-a-coma-for-a-long-time"
published_at: "2025-12-31T13:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954df1f1c6fe_ashu_fernando.jpg"
keywords: []
---

# ട്രെയിനിടിച്ച് പരിക്കേറ്റ് ദീർഘകാലം കോമയിൽ: ശ്രീലങ്കൻ ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു

> **Lead Summary:** കൊളംബോ: ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയിൽപാളം മറികടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.

## Article Content

കൊളംബോ: ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയിൽപാളം മറികടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് വർഷങ്ങളോളം കോമയിൽ കിടന്നു.പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലങ്കയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട അക്ഷു അപകടത്തെ തുടർന്ന് എട്ടുവർഷം കോമയിലായിരുന്നു. ശ്രീലങ്കയുടെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു ഫെർണാണ്ടോ. 2010-ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ-19 ലോകകപ്പിലടക്കം കളിച്ചു. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഫെർണാണ്ടോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ 52 റൺസ് നേടിയ താരം തിളങ്ങി. എന്നാൽ ടീമിനെ ഫൈനലിലെത്തിക്കാനായില്ല.

കൊളംബോയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഫെർണാണ്ടോ ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിൽ മികവുപുലർത്തി.അണ്ടർ-13, അണ്ടർ-15, അണ്ടർ-17 ടീമുകളെ നയിച്ച താരം അണ്ടർ-19 ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334042/sri-lankan-cricketer-akshu-fernando-passes-away-after-being-hit-by-a-train-and-remains-in-a-coma-for-a-long-time)