മാഹി പള്ളൂരിൽ വൻ തട്ടിപ്പ്; വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി

മാഹി പള്ളൂരിൽ വൻ തട്ടിപ്പ്; വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി

മാഹി പള്ളൂരിൽ വൻ തട്ടിപ്പ്; വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി
2025-12-31T13:43:00 | By VIPIN P V

മാഹി : ( www.truevisionnews.com )മാഹി പള്ളൂരിൽ വൻ തട്ടിപ്പെന്ന് പരാതി. വയയോധികയുടെ ഒരു കോടിയോളം രൂപ വരുന്ന വീടും 15 കോടിയുടെ സ്വത്തുക്കളും ഭർത്താവിൻ്റെ സഹോദരനും അദ്ദേഹത്തിന്റെ മകനും തട്ടിയെടുത്തതായാണ് പരാതി. മാഹി പളളൂർ മുൻ എം.എൽ എയും മാഹി മുൻസിപ്പൽ മേയറും പുതുച്ചേരി മുൻ ഡെപ്യുട്ടി സ്പീക്കറുമായ എൻ. കെ മിത്രനും മകൻ പരിഷിത്ത് മിത്രനുമാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം.

2017 ജൂലായ് ഏഴിന് തന്റെ ഭർത്താവായ എൻ കെ കല്യാണ കൃഷ്‌ണൻ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം വസ്തുവിനും വീടിനും സ്വത്തിനും ദാമ്പത്യത്തിൽ മക്കളൊന്നും ഇല്ലാത്തതിനാൽ ഭാര്യയായ താൻ മാത്രമാണ് ഉടമസ്ഥനെന്ന് മാഹി രജിസ്ട്രാർ ഓഫീസിൽ രേഖയുള്ളതാണ്. ഈ സ്വത്താണ് പല പ്രലോഭനങ്ങളും നടത്തി തട്ടി എടുത്തത് എന്നാണ് മാഹി പള്ളൂർ പാഞ്ചജന്യം വീട്ടിൽ വിജയറാണി യു മാഹി എം എൽ എയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

2023 ഡിസംബറിൽ വീടിനും ചുറ്റു മതിലിനും അറ്റകുറ്റ പണികൾ ചെയ്യേണ്ടതായി വന്നു. തുടർന്ന് ആവശ്യമായ സഹായങ്ങൾ ചെയ്ത് തരാമെന്ന് പറഞ്ഞ് ഭർത്താവിന്റെ സഹോദരൻ എൻ കെ മിത്രനും മകൻ പരിഷത്ത് മിത്രനും കൂടെ കൂടി എന്നും പരാതിയിൽ പറയുന്നു. അറ്റകുറ്റ പണിക്കായി മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പെർമിറ്റും അനുവാദവും വാങ്ങേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ശാരീരിക സ്ഥിതിയും പ്രായവും പരിഗണിച്ച് മേല്പറഞ്ഞ കാര്യങ്ങൾക്കായി സഹോദരന്റെ മകന്റെ പേരിൽ അധികാരപത്രം നൽകിയാൽ മതിയെന്നും തുടർന്ന് അറ്റകുറ്റ പണി മകൻ ചെയ്തുകൊള്ളുമെന്നും തന്നെ വിശ്വസിപ്പിച്ചെന്ന്  പരാതിയിൽ പറയുന്നു.

ജനുവരി മൂന്നാം തിയതി തന്നെ മാഹി സബ് രജിസ്ട്രാർ ഓഫീസിൽ കൂട്ടിക്കൊണ്ട് പോവുകയും പ്രവർത്തികൾക്ക് വേണ്ടിയുള്ള അധികാരപത്രം എന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ് രേഖയിൽ ഒപ്പിടിക്കുകയും ചെയ്യുകയായിരുന്നു എന്ന് വിജയറാണി പരാതിയിൽ ആരോപിച്ചു.

എന്നാൽ 2025 ഡിസംബർ 19ന് തന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്നും ജനുവരി മൂന്നാം തിയതി സ്വത്തും വീടും മിത്രന് ദാനമായി നൽകിയെന്നുള്ള ഇംഗ്ലീഷ് രേഖയും തന്നെ ഏൽപ്പിക്കുകയാണ് ഉണ്ടായത് എന്ന് പരാതിയിൽ പറയുന്നു. സത്യം അറിയുന്നതിനായി കുടുംബക്കാരെ സമീപിച്ചപ്പോഴാണ് ചതി നടന്നതായി മനസിലാക്കിയത് എന്ന് വയോധിക പരാതിയിൽ ആരോപിക്കുന്നു.

തന്നെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും വീടും വസ്തുവും സ്വത്തും കൈക്കലാക്കുകയാണ് എൻ കെ മിത്രനും അദ്ദേഹത്തിന്റെ മകൻ പരിഷിത്ത് മിത്രനും ചെയ്‌തതെന്നും ഒരിക്കലും സ്വത്തുക്കൾ ദാനമായി നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ചെന്നൈയിൽ പ്രവർത്തിക്കുന്ന വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവനും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരുടെ കണ്ണിയാണ് ഇയാളെന്ന് കുടുംബാംഗങ്ങൾ പറയുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വയോധിക മാഹി പോലീസ് സൂപ്രണ്ട്, റീജിനൽ അഡ്മിനിസ്ട്രറ്റൽ എന്നിവർക്കും പരാതി നല്കിയിട്ടുണ്ട്.

Content Highlight: Huge fraud in Mahi pallur Complaint that elderly woman's house and property worth Rs 15 crores were looted

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News