---
title: "'ചെമ്മീൻ അച്ചാർ' ഇതുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട "
english_title: "Shrimp pickle, chemmeen achar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334017/shrimp-pickle-chemmeen-achar"
published_at: "2025-12-31T12:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954c90b02fa6_fd.jpg"
keywords: []
---

# 'ചെമ്മീൻ അച്ചാർ' ഇതുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട 

> **Lead Summary:** ** **അച്ചാറുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ഇന്ന് ?

## Article Content

** **അച്ചാറുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ഇന്ന് ?

***അവശ്യ ചേരുവകൾ***

*ചെമ്മീൻ*

*മുളകുപൊടി *

*മഞ്ഞള്‍പൊടി *

*ഉപ്പ്*

*വെളിച്ചെണ്ണ / നല്ലെണ്ണ*

*കടുക് *

*ഉലുവ*

*ഇഞ്ചി *

*വെളുത്തുള്ളി*

*പച്ചമുളക് *

*കറിവേപ്പില *

*കാശ്മീരി മുളകുപൊടി *

*കായം പൊടി *

*വിനാഗിരി *

*തയാറാക്കുന്ന വിധം*

*ചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.*

* തീ കുറച്ച ശേഷം മുളകുപൊടിയും ഉലുവയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആറിയതിനുശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334017/shrimp-pickle-chemmeen-achar)