---
title: "വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങി, 25കാരിയെ ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി, ഒരാൾ കസ്റ്റഡിയിൽ"
english_title: "25 year old woman gang-raped in moving vehicle one man in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333974/25-year-old-woman-gang-raped-in-moving-vehicle-one-man-in-custody"
published_at: "2025-12-31T09:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954a5e33e166_gang_rape.jpg"
keywords: []
---

# വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങി, 25കാരിയെ ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി, ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** **റോത്തക്ക്: ( **[www.truevisionnews.com]** )** ഹരിയാനയിലെ ഫരീദാബാദിൽ യുവതിയെ ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സം​ഗം ചെയ്തു. 25വയസുകാരിയാണ് കൂട്ടബലാത്സം​ഗത്തിനിരയായത്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ യുവതി ഒരു വാഹനത്തില്‍ കയറുകയും തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു.

## Article Content

**റോത്തക്ക്: ( **[www.truevisionnews.com]** )** ഹരിയാനയിലെ ഫരീദാബാദിൽ യുവതിയെ ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സം​ഗം ചെയ്തു. 25വയസുകാരിയാണ് കൂട്ടബലാത്സം​ഗത്തിനിരയായത്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ യുവതി ഒരു വാഹനത്തില്‍ കയറുകയും തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു.

പല വഴികളിലൂടെയും കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മൂടൽമഞ്ഞായതിനാൽ ഏത് വഴിയിലൂടെയാണ് കൊണ്ടുപോകുന്നത് എന്ന് തിരിച്ചറിയാനായില്ലെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.അക്രമിച്ച ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. 12 സ്റ്റിച്ചാണ് യുവതിയുട മുഖത്തിട്ടിരിക്കുന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333974/25-year-old-woman-gang-raped-in-moving-vehicle-one-man-in-custody)