---
title: "വീട്ടിലെ കിടപ്പുമുറിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ"
english_title: "Class 10 student found hanging in bedroom at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333972/class-10-student-found-hanging-in-bedroom-at-home"
published_at: "2025-12-31T09:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954a222a3157_hanged.jpg"
keywords: []
---

# വീട്ടിലെ കിടപ്പുമുറിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചുതെങ്ങ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333972/class-10-student-found-hanging-in-bedroom-at-home)