---
title: "ജയസൂര്യയും സ്വാതിഖ് റഹീമും തമ്മിൽ കോടികളുടെ ഇടപാടെന്ന് സംശയം; സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസിൽ നടന് വീണ്ടും ഇ ഡി സമന്‍സ്"
english_title: "ED summons actor Jayasurya again in Save Box app investment scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333965/ed-summons-actor-jayasurya-again-in-save-box-app-investment-scam"
published_at: "2025-12-31T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695495a2ec825_jaya.jpg"
keywords: []
---

# ജയസൂര്യയും സ്വാതിഖ് റഹീമും തമ്മിൽ കോടികളുടെ ഇടപാടെന്ന് സംശയം; സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസിൽ നടന് വീണ്ടും ഇ ഡി സമന്‍സ്

> **Lead Summary:** **കൊച്ചി: **സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.

## Article Content

**കൊച്ചി: **സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.

കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം.

ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി.

ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ ഇ ഡി ചോദ്യം ചെയ്തത്. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയുമെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333965/ed-summons-actor-jayasurya-again-in-save-box-app-investment-scam)