---
title: "വൻ ദുരന്ത ഒഴിവായത് തലനാരിഴയ്ക്ക് ; കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു, കത്തിയത് മലപ്പുറം- ഗവി ഉല്ലാസയാത്രാ ബസ്"
english_title: "KSRTC bus catches fire, Malappuram-Gavi tourist bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333958/ksrtc-bus-catches-fire-malappuram-gavi-tourist-bus"
published_at: "2025-12-31T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954897a03dfa_ksrtc.jpg"
keywords: []
---

# വൻ ദുരന്ത ഒഴിവായത് തലനാരിഴയ്ക്ക് ; കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു, കത്തിയത് മലപ്പുറം- ഗവി ഉല്ലാസയാത്രാ ബസ്

> **Lead Summary:** **കോട്ടയം: ** മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം.

## Article Content

**കോട്ടയം: ** മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം.

ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് വൻ അപകടം ഒ‍ഴിവായത്.

28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു.

അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.

മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ അപകടകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333958/ksrtc-bus-catches-fire-malappuram-gavi-tourist-bus)