---
title: "മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു"
english_title: "Makaravilakku festival; Sabarimala temple opens"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333943/makaravilakku-festival-sabarimala-temple-opens"
published_at: "2025-12-30T22:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69540121a5e5f_sabarimala.jpg"
keywords: []
---

# മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

> **Lead Summary:** മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ൽ ന​ട​തു​റ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്രം ത​ന്ത്രി മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ടി. പ്ര​സാ​ദ് ന​ട​തു​റ​ന്നു ദീ​പം തെ​ളി​ച്ചു.

## Article Content

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ൽ ന​ട​തു​റ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്രം ത​ന്ത്രി മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ടി. പ്ര​സാ​ദ് ന​ട​തു​റ​ന്നു ദീ​പം തെ​ളി​ച്ചു.

മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി മ​നു ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റ​ത്തെ ന​ട​യും തു​റ​ന്നു. 'ആ​ഴി​തെ​ളി​ച്ച​ശേ​ഷം അ​യ്യ​പ്പ​ഭ​ക്തർ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി ദ​ർ​ശ​നം ന​ട​ത്തി തു​ട​ങ്ങി. മ​ണ്ഡ​ല​മ​ഹോ​ത്സ​വം സ​മാ​പി​ച്ച​ശേ​ഷം ഡി​സം​ബ​ർ 27ന് ​ന​ട​യ​ട​ച്ചി​രു​ന്നു.

ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. ജ​നു​വ​രി 19ന് ​രാ​ത്രി 11വ​രെ ദ​ർ​ശ​നം സാ​ധ്യ​മാ​കും. ജ​നു​വ​രി 20ന് ​പ​ന്ത​ളം രാ​ജ പ്ര​തി​നി​ധി​യു​ടെ ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങുക​ൾ പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ 6.30ന് ​ന​ട​യ​ട​ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333943/makaravilakku-festival-sabarimala-temple-opens)