---
title: "'മുംബൈ സുരക്ഷിതമല്ല'; ഓട്ടോ ഡ്രൈവറുടെ അധിക്ഷേപവും ഭീഷണിയും  ദുരനുഭവം പങ്കുവച്ച് യുവതി"
english_title: "Woman shares ordeal of being abused and threatened by auto driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333936/woman-shares-ordeal-of-being-abused-and-threatened-by-auto-driver"
published_at: "2025-12-30T21:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953fa191f3bb_MUNBAIII.jpg"
keywords: []
---

# 'മുംബൈ സുരക്ഷിതമല്ല'; ഓട്ടോ ഡ്രൈവറുടെ അധിക്ഷേപവും ഭീഷണിയും  ദുരനുഭവം പങ്കുവച്ച് യുവതി

> **Lead Summary:** മുംബൈ **[:**ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പാതിവഴിയിൽ തന്നെയും സുഹൃത്തിനെയും ഇറക്കിവിടാൻ ശ്രമിച്ചതായും യുവതിയുടെ ആരോപണം. മുംബൈയിൽ നിന്നുള്ള യുവതിയാണ് അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എപി ധില്ലണിന്റെ മ്യൂസിക് കൺസേർട്ടിൽ പങ്കെടുക്കാനായി ജിയോ കൺവെൻഷൻ സെന്ററിലേക്ക് പോകവേ ബാന്ദ്രയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് പറയുന്നത്.

## Article Content

മുംബൈ **[:**ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പാതിവഴിയിൽ തന്നെയും സുഹൃത്തിനെയും ഇറക്കിവിടാൻ ശ്രമിച്ചതായും യുവതിയുടെ ആരോപണം. മുംബൈയിൽ നിന്നുള്ള യുവതിയാണ് അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എപി ധില്ലണിന്റെ മ്യൂസിക് കൺസേർട്ടിൽ പങ്കെടുക്കാനായി ജിയോ കൺവെൻഷൻ സെന്ററിലേക്ക് പോകവേ ബാന്ദ്രയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് പറയുന്നത്.

ടിന സോണി എന്ന കണ്ടന്റ് ക്രിയേറ്ററാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണപോലെ തുടങ്ങിയ ഒരു യാത്ര അധികം വൈകാതെ സംഘർഷഭരിതമാവുകയായിരുന്നു എന്ന് യുവതി പറയുന്നു.

'ആവേശകരമായ ഒരു രാത്രിയാകേണ്ടതായിരുന്നു ഈ രാത്രി, അത് ശരിക്കും ഭയാനകമായ അനുഭവമായി മാറി' എന്നാണ് ടിന പറയുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ ഓട്ടോ ഡ്രൈവർ തങ്ങളോട് കാശിന് ആവശ്യപ്പെട്ടു. എത്തിയ ശേഷം തരാം എന്ന് തങ്ങൾ പറഞ്ഞു. എന്നാൽ, പോരാ എന്നായിരുന്നു ഡ്രൈവറുടെ നിലപാട്. അതോടെയാണ് പ്രശ്നം വഷളായത്.

ഡ്രൈവർ തങ്ങളെ അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ടിനയെയും സുഹൃത്തിനെയും തല്ലുമെന്നും അവരെ ഉപദ്രവിക്കാനായി മറ്റ് ആളുകളെ വിളിക്കുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയത്രെ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333936/woman-shares-ordeal-of-being-abused-and-threatened-by-auto-driver)