---
title: "ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം"
english_title: "Golden opportunity to name a brandy made in Kerala Rs 10,000 prize for the person who chooses it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333893/golden-opportunity-to-name-a-brandy-made-in-kerala-rs-10000-prize-for-the-person-who-chooses-it"
published_at: "2025-12-30T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953b61423fab_liquor.jpg"
keywords: []
---

# ഒരു കൈ നോക്കിക്കൂടെ....? കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് നിര്‍ദേശിക്കാന്‍ അവസരം വന്നിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് നിര്‍ദേശിക്കാന്‍ അവസരം വന്നിരിക്കുന്നത്.

മദ്യത്തിന്റെ പേരും ലോഗോയും പൊതു ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നിര്‍ദേശം [malabardistilleries@gmail.com](mailto://malabardistilleries@gmail.com) മെയില്‍ ഐഡിയില്‍ അയക്കാം. ജനുവരി ഏഴുവരെയാണ് അയക്കാനുള്ള സമയം. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333893/golden-opportunity-to-name-a-brandy-made-in-kerala-rs-10000-prize-for-the-person-who-chooses-it)