---
title: "മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു"
english_title: "Gunpowder caught fire during the Sree Kurumba Bhagavathy temple festival in Thanur, Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333875/gunpowder-caught-fire-during-the-sree-kurumba-bhagavathy-temple-festival-in-thanur-malappuram"
published_at: "2025-12-30T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69539eda5774a_blast.jpg"
keywords: []
---

# മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

> **Lead Summary:** **മലപ്പുറം: **മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തില്‍ വെടിവഴിപാടിനിടെ അപകടം. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

## Article Content

**മലപ്പുറം: **മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തില്‍ വെടിവഴിപാടിനിടെ അപകടം. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333875/gunpowder-caught-fire-during-the-sree-kurumba-bhagavathy-temple-festival-in-thanur-malappuram)