---
title: "സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ മരുമകൾ തല്ലിക്കൊന്നു"
english_title: "A former Air Force officer was beaten to death by his daughter-in-law over a property dispute."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333846/a-former-air-force-officer-was-beaten-to-death-by-his-daughter-in-law-over-a-property-dispute"
published_at: "2025-12-30T13:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695386c3810d4_crime.jpg"
keywords: []
---

# സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ മരുമകൾ തല്ലിക്കൊന്നു

> **Lead Summary:** **ദില്ലി: **തെക്കൻ ദില്ലിയിലെ ബിന്ദാപൂറിൽ** **സ്വത്തിനെ ചൊല്ലിയുള്ള തർക്കം മുൻ വ്യോമ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് മരുമകൾ. 62 കാരനായ നരേഷ് കുമാറാണ് കൊല്ലപ്പെട്ടത്.

## Article Content

**ദില്ലി: **തെക്കൻ ദില്ലിയിലെ ബിന്ദാപൂറിൽ** **സ്വത്തിനെ ചൊല്ലിയുള്ള തർക്കം മുൻ വ്യോമ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് മരുമകൾ. 62 കാരനായ നരേഷ് കുമാറാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ മരുമകളും 32കാരിയുമായ ഗീതയെ പൊലീസ് അറസ്റ്റ് ചെയ്തു. 62കാരന്റെ നെഞ്ചിൽ കയറിയിരുന്നാണ് 32കാരിയുടെ ആക്രമണമെന്നാണ് പൊലീസ് വിശദമാക്കിയത്.

തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കിനേ തുടർന്നാണ് 62കാരൻ കൊല്ലപ്പെട്ടത്. വിശാലമായ തോട്ടത്തോട് കൂടിയുള്ള വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തിൽ കലഹങ്ങൾ നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി പത്തേ മുക്കാലോടെയാണ് നരേഷ് കുമാറിനെ ചലനമറ്റ നിലയിൽ ടെറസിൽ കണ്ടെത്തിയത്. പിന്നാലെ ഇളയ മകൻ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു. പിന്നാലെ ഇളയ മകൻ നരേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333846/a-former-air-force-officer-was-beaten-to-death-by-his-daughter-in-law-over-a-property-dispute)