---
title: "കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു"
english_title: "A young man climbed a mountain to see Karipur Airport, fell down and died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333804/a-young-man-climbed-a-mountain-to-see-karipur-airport-fell-down-and-died-new"
published_at: "2025-12-30T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695369651577a_dead.jpg"
keywords: []
---

# കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു.

## Article Content

**കോഴിക്കോട്: ** കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു.

താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333804/a-young-man-climbed-a-mountain-to-see-karipur-airport-fell-down-and-died-new)