---
title: "'ഭൂമിയിൽ ഫുട്ബോൾ പൂരം, ആകാശത്ത് ബഹിരാകാശ വിപ്ലവം'; 2026 -സംഭവ ബഹുലമാകും "
english_title: "Political and economic changes, New Year, 2026 - Events will be numerous"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333788/political-and-economic-changes-new-year-2026-events-will-be-numerous"
published_at: "2025-12-30T10:53:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695363bc07587_2026.jpg"
keywords: []
---

# 'ഭൂമിയിൽ ഫുട്ബോൾ പൂരം, ആകാശത്ത് ബഹിരാകാശ വിപ്ലവം'; 2026 -സംഭവ ബഹുലമാകും 

> **Lead Summary:** ** ലോക**മെമ്പാടും വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് 2026 നെ കാത്തിരിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും വലിയ മാറ്റങ്ങൾ രൂപപ്പെടുന്ന വർഷമാണ് 2026. സാങ്കേതിക വിദ്യകളുടെ സ്വാധീനം വലിയ രീതിയിൽ ലോകത്ത് തുടരുമെന്നാണ് വിശ്വസിക്കുന്നത്.

## Article Content

** ലോക**മെമ്പാടും വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് 2026 നെ കാത്തിരിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും വലിയ മാറ്റങ്ങൾ രൂപപ്പെടുന്ന വർഷമാണ് 2026. സാങ്കേതിക വിദ്യകളുടെ സ്വാധീനം വലിയ രീതിയിൽ ലോകത്ത് തുടരുമെന്നാണ് വിശ്വസിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവും, വ്യാപാരവുമായ മത്സരങ്ങൾ തുടരുമെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള തെക്ക് (ഗ്ലോബൽ സൗത്ത്) രാജ്യങ്ങൾ അന്താരാഷ്ട്ര തീരുമാനങ്ങളിൽ ഒരു നിർണായകയ ശക്തിയായി 2026 ൽ മാറുമെന്ന് കണക്കാക്കപ്പെടുന്നു. കായിക മാമാങ്കങ്ങൾക്കും, ശാസ്ത്രീയ മുന്നേറ്റങ്ങൾക്കും, സാംസ്കാരിക ആഘോഷങ്ങൾക്കും 2026 സാക്ഷ്യം വഹിക്കുന്നതാണ്.

ഉക്രൈൻ യുദ്ധം അനന്തമായി നീളാനാണ് സാധ്യത, മിഡിൽ ഈസ്റ്റിലെ അസ്ഥിരത ലോകക്രമത്തെ തുടർച്ചയായി അസ്ഥിരപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യ പരിരക്ഷയ്ക്ക് ചെലവഴി ക്കുന്നതിനേക്കാൾ ഇരട്ടി തുക രാജ്യങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന പ്രവണത 2026 ലും തുടരാനാണ് സാധ്യത.

വിവിധ രാജ്യങ്ങളിൽ കണ്ടുവരുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാകുവാൻ സാധിക്കുമോ എന്നതും, പുതിയ വ്യാപാര രീതികളിൽ സപ്ലൈ ചെയിനുകളുടെ പുനക്രമീകരണം 2026 നെ പ്രവചനാതീതമായ വർഷമാക്കുവാൻ സാധ്യതയുണ്ട്. അയൽ രാജ്യങ്ങളും, സൗഹൃദ രാജ്യങ്ങളുമായും വ്യാപാര കരാറുകൾ ഉണ്ടാക്കുന്ന പ്രവണത 2026ലും രാജ്യങ്ങൾ ആവർത്തിക്കും.

ഡിജിറ്റൽ കറൻസിക്ക് 2026 ൽ കൂടുതൽ പ്രചുര പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ വിസ നിയമങ്ങളിലെ മാറ്റങ്ങൾ അനിശ്ചിതത്വമാണ് ലോകത്ത് സൃഷ്ടിക്കുക. പ്രകൃതിക്ഷോഭങ്ങളും, അപ്രതീക്ഷിത മഴയും, അനിയന്ത്രിതമായ ചൂടും, ചുഴലി കൊടുങ്കാറ്റുകളും 2026 ലും ലോകത്തിന്റെ പലഭാഗത്തും ആവർത്തിക്കാനാണ് സാധ്യത.

**

നിർമ്മിത ബുദ്ധി 2026 നെ മാറ്റിമറിക്കും :-**

നിർമ്മിതി ബുദ്ധിയോടൊപ്പം വളരുക, മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടുക എന്നതാണ് 2025 പഠിപ്പിച്ചത് എങ്കിൽ, പഠിച്ച കാര്യങ്ങൾ കൊണ്ട് മാത്രം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാകും 2026 ൽ സംജാതമാകാൻ പോകുന്നത്, നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം, നിർമ്മിത ബുദ്ധിയിൽ അതിവേഗം വലിയ മാറ്റങ്ങളും പുതിയ രീതികളുമാണ് വന്നുകൊണ്ടിരിക്കുന്നത്.

നിർമ്മിത ബുദ്ധിയിൽ വെറും ചാറ്റ് ബോട്ടുകളിൽ നിന്ന് മാറി ഒരു മനുഷ്യന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന സംവിധാനമായി നിർമ്മിതി ബുദ്ധി മാറി. സ്വയം തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്ന Agentic AI സംവിധാനങ്ങൾ 2026 നെ സമ്പന്നമാകും. തൊഴിൽ മേഖലയെയും ദൈനംദിന ജീവിതത്തെയും വലിയ രീതിയിൽ നിയന്ത്രിക്കാൻ തുടങ്ങുന്ന ഇത്തരം സംവിധാനങ്ങൾ 2026 വർഷത്തെ എങ്ങനെ ബാധിക്കും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല.

**

പുത്തൻ സാങ്കേതിക വിദ്യ തൊഴിൽരംഗത്തെയും, സാമൂഹ്യരംഗത്തെയും മാറ്റിമറിക്കുന്ന സംഭവങ്ങൾ 2026 ലും വർദ്ധിക്കുന്നതാണ്. നിർമ്മിതി ബുദ്ധി ഉപയോഗിച്ച് സൈബറിടത്തിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ 2026 ലും ആവർത്തിക്കുന്നതാണ്. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നതിന് വരെ കാരണമാകുന്ന സൈബർ ചോർച്ച എങ്ങനെ തടയും എന്നത് 2026 നെ പ്രക്ഷുബ്ധമാക്കുന്നതാണ്.

സൈബറിടത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങൾ കടുത്ത രീതിയിൽ നിബന്ധനകൾ ഉള്ളടക്കം ചെയ്ത നിയമങ്ങൾ ഉണ്ടാക്കി തുടങ്ങിയത് 2026 ലും കൂടുതൽ രാജ്യങ്ങൾ തുടരുമെന്നാണ് കരുതുന്നത്.ഡിജിറ്റൽ പരമാധികാരത്തിൽ കർശനമായ നിയമം ഉണ്ടാക്കുമ്പോൾ ആഗോള ടെക്ക് കമ്പനികളുമായി സർക്കാറുകൾക്ക് ഏറ്റുമുട്ടേണ്ട അവസ്ഥയും 2026 ലും സംഭവിക്കുന്നതാണ്.

പുനരുപയോഗ ഊർജത്തിലേക്കുള്ള ലോകത്തിന്റെ പ്രയാണം 2026 ലും അഭംഗുരം തുടരുന്നതാണ്.സെമി കണ്ടക്ടറുടെ നിർമ്മാണവും അനുസ്യൂതം 2026 ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഡ്രൈവർ ഇല്ലാത്ത കാറുകൾ ലോകത്തിലെ വികസിത രാജ്യങ്ങളിലെ പട്ടണങ്ങളെ കീഴടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

സമ്മർദ്ദം ഉണ്ടാക്കുന്ന ഓൺലൈൻ ലോകത്തുനിന്നും ഇടക്ക് വിട്ടുനിൽക്കുവാനും, സ്വസ്ഥത കണ്ടെത്തുവാനും 2026ൽ പഠിക്കേണ്ടതായിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ വികാസത്തോടൊപ്പം സുസ്ഥിരമായ ജീവിതശൈലി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത ശീലങ്ങൾ, മനുഷ്യസഹജമായ സത്യസന്ധതയും, ആത്മാർത്ഥതയും കൈമുതലാക്കേണ്ടതായിട്ടുണ്ട്.

മറ്റുള്ളവരുമായി നേരിട്ടുള്ള ബന്ധങ്ങൾ സൂക്ഷിച്ച് പുതിയ സാങ്കേതികവിദ്യ പഠിച്ച് മാറ്റങ്ങളെ സ്വീകരിച്ച് മനുഷ്യത്വവും തനിമയും കാത്തുസൂക്ഷിക്കുവാൻ 2026 ൽ ജീവിക്കുന്ന ജനങ്ങൾ തയ്യാറാകേണ്ടതായിട്ടുണ്ട്.

ഫോണിലും ലാപ്ടോപ്പുകളിലും ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ ഉപകരണങ്ങൾ 2026 ലെ വിപണിയെ കീഴടക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഓസ്ട്രേലിയയെ പിന്തുടർന്ന്16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തുന്നത് 2026 ൽ ഒരു ചൂടുള്ള ചർച്ചയായി ലോകത്ത് മാറുന്നതാണ്.

കായികരംഗം 2026 ൽ ഉയർത്തെഴുന്നേൽക്കും:-**

2026 ജൂൺ 11 മുതൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം കായിക പ്രേമികൾക്ക് സമ്മാനിക്കുന്നത് സ്വപ്നതുല്യമായ ഒരു വർഷമായിരിക്കും.

ആദ്യമായി 48 ടീമുകൾ മത്സരിക്കുന്ന ഫുട്ബോൾ മത്സരം ആവേശത്തിമാർപ്പാണ് ഉണ്ടാകുക എന്ന കാര്യത്തിൽ സംശയമില്ല. 2026 ൽ ഇറ്റലിയിലെ മീലാനിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സും 2026 നെ സംഭവ ബഹുലമാകും.

**

ക്രിക്കറ്റ് ആരാധകരെയും 2026 നിരാശമാക്കില്ല. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന ട്വന്റി20 വേൾഡ് കപ്പ് ടൂർണ്ണമെന്റ് റിക്കാഡുകൾ പിറന്നുവീഴുന്ന ഒരു കായിക മാമാങ്കമാകും.

ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസും, ഇന്ത്യയിൽ നടക്കുന്ന ലോക ബാഡ്മെന്റ് ചാമ്പ്യൻഷിപ്പും 2026 കായികപ്രേമികളുടെ ഇഷ്ട വർഷമാക്കുന്നതിന് കാരണമാകുന്നതാണ്.

ബഹിരാകാശം തിരക്കേറിയതാവും :-**

**
**

ചന്ദ്രയിലേക്കും ചൊവ്വയിലേക്കും പുതിയ ദൗത്യങ്ങൾ പല രാജ്യങ്ങളും 2026 ൽ നടത്തുമെന്ന് ഉറപ്പാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന ചൈനയുടെ ചാങ്ങ് ഇ 7 ദൗത്യം 2026 ൽ ചൈന ബഹിരാകാശം കീഴടക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

> ഐഎസ്ആർഒ വിന്റെ നേതൃത്വത്തിൽ മനുഷ്യ സഹിത ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ പദ്ധതിയിൽ ആളില്ലാതെയുള്ള പേടക പരീക്ഷണം 2026 ൽ ഇന്ത്യ നടത്തുന്നതാണ്.ബഹിരാകാശത്ത് ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം “വാസ്റ്റ്” എന്ന കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിൽ 50 വർഷത്തിനുശേഷം ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കുവാനുള്ള ആൾട്ടെമിസ് -2 ദൗത്യം 2026 ൽ നടക്കുമെന്നത് സന്തോഷം പകരുന്ന കാര്യമാണ്. 4 ബഹിരാകാശ യാത്രക്കാരാണ് പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് പോകുന്നത്,

കൂടാതെ ഇന്ത്യയുടെ നേതൃത്വത്തിൽ ബഹിരാകാശത്ത് സ്വന്തം നിലയം നിർമ്മിക്കുമെന്നതും 2026 ൽ നടക്കാൻ സാധ്യതയുള്ള കാര്യമാണ്. ഐഎസ്ആർഒ വിന്റെ നേതൃത്വത്തിൽ സമുദ്ര അടിത്തട്ടിൽ 6000 മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ‘സമുദ്രയാൻ ’ദൗത്യം നടത്തുമെന്ന് കരുതപ്പെടുന്നു.

**ആകാശക്കാഴ്ചകൾ:-**

2026 ൽ 4 ഗ്രഹണങ്ങളാണ് ലോകത്ത് സംഭവിക്കുക. ഇന്ത്യയിൽ ദൃശ്യമാകാത്ത സൂര്യഗ്രഹണം ഫെബ്രുവരി 17 നും ഇന്ത്യയിൽ ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം മാർച്ച് 3 നുമാണ് നടക്കുക. ഓഗസ്റ്റ് 12 ന് പൂർണ സൂര്യഗ്രഹണവും ഓഗസ്റ്റ് 28 ന് ഭാഗിക ചന്ദ്ര ഗ്രഹണവും സംഭവിക്കും.

**2026 ലോകത്ത് നടക്കാൻ സാധ്യതയുള്ളത്.**

ബള്‍ഗേറിയ യൂറോ കറൻസി സ്വീകരിക്കുകയും യൂറോസോണിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി മാറുന്നതും 2026 ൽ സംഭവിക്കുന്നതാണ്. 2025 ജനുവരി 20ന് അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി അധികാരമേറ്റ റൊണാൾഡ് ട്രംപിന്റെ 'അമേരിക്ക ആദ്യം' എന്ന വാദവും, പുതിയ തീരുവ നയങ്ങളും 2026 ലും തുടരാനാണ് സാധ്യത,കൂടാതെ നോബൽ സമ്മാനം നേടാനുള്ള എന്തെങ്കിലും കുറുക്ക് വഴികൾ ട്രംപ് കാണിക്കുമോ എന്ന് കണ്ടറിയേണ്ടതായിട്ടുണ്ട്.

കാനഡയിലെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിക്കും, ജർമൻ ചാൻസലറായ ഫിഡ്രിക്ക് മെർസിനും അതാത് രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുമോ എന്നത് 2026ലെ ഒരു അകാംക്ഷയുള്ള കാര്യമാണ്.

അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ലിയോ പതിനാലാമൻ ഫ്രാൻസിസ് മാർപാപ്പയുടെ സമാധാന ശ്രമങ്ങൾ 2026 ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസി തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ തത്സമയ നിരീക്ഷണ സംവിധാനം 2026 ൽ മറ്റു രാജ്യങ്ങളും നടപ്പിലാക്കണമെന്ന് ആഗ്രഹിച്ച് പോകുന്നു.

സെർവിക്കൽ കാൻസർ കണ്ടുപിടിക്കുന്നതിന് ഇൻഹോ ടെസ്റ്റ്‌ കിറ്റ് അമേരിക്കയിൽ വികസിപ്പിച്ചെടുത്തത് ആരോഗ്യരംഗത്ത് പ്രതീക്ഷനിർഭരമായ ഒരു കാര്യമാണ്. 2026 ജൂലൈ നാലിന് അമേരിക്കയുടെ 250 വാർഷികം നടക്കുന്നത് 2026 ലെ ഏറ്റവും വലിയ സംഭവമാണ്.

അമേരിക്കൻ ഐക്യനാടുകൾ സ്ഥാപിതമായതിന്റെ 250 വാർഷികം എങ്ങനെ കൊണ്ടാടുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല. 140 വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച സ്പെയിനിലെ ബാഴ്സലോണയിലുള്ള ലോകപ്രശസ്തമായ സാഗ്രാഡ ഫാമിലിയ പള്ളി നിർമ്മാണം, ശില്പിയായ ആന്റണി ഗൗഡിയുടെ നൂറാം ജന്മദിനത്തിൽ 2026 ൽ പൂർത്തീകരിക്കുവാൻ സാധ്യതയുണ്ട്.

2026 ൽ ചില രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്, അമേരിക്കയിൽ മിഡ് ഇലക്ഷൻ നടക്കുന്നതും ബ്രിട്ടൻ ,സ്കോട്ട്‌ലാൻഡ് ,വെയിൽസ് എന്നിവിടങ്ങളിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടക്കുന്നതും 2026 ലാണ്.

പ്രാദേശിക തെരഞ്ഞെടുപ്പ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വഴിത്തിരിവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇറ്റലി, ഡെന്മാർക്ക്,ഹംഗറി എന്നീ രാജ്യങ്ങളിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിക്കാരുടെ സ്വാധീനം 2026 ലെ തെരഞ്ഞെടുപ്പിലൂടെ പരീക്ഷിക്കപ്പെടുന്നതാണ്,

കൂടാതെ ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പും 2026 ലാണ് നടക്കുന്നത്. സുഡാൻ, മ്യാൻമാർ, ഹൈത്തി എന്നീ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾ 2026 നെ പ്രകമ്പനം കൊള്ളിക്കുന്നതാണ്. ഇടതടവില്ലാതെ ചില രാജ്യങ്ങളിൽ നടക്കുന്ന അഭയാർത്ഥി പ്രവാഹവും 2026 ലെ ഒരു സവിശേഷതയായി തീരുന്നതാണ്.

**ഇന്ത്യയിൽ നടക്കാൻ പോകുന്നത്:-**

ലോകം നിർമ്മിതി ബുദ്ധിയോടൊപ്പം സഞ്ചരിക്കുമ്പോൾ ഇന്ത്യയിൽ നിർമ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ ഒരു സംഭവമാണ് ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോക AI ഇമ്പാക്ട് സമ്മിറ്റ്. രാജ്യം സാമ്പത്തിക വളർച്ച നേടും എന്ന് കാത്തിരുന്ന് കാണേണ്ട ഒരു കാര്യമാണ്. വരുമാനത്തിൽ അസമത്വം വർദ്ധിക്കുന്നത് എങ്ങനെ തടയും എന്നത് 2026 ൽ എടുക്കുന്ന സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വേണ്ടി പോകുന്നത് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരെ ആഹ്ലാദ ഭരിതരാക്കും. വിദേശ നിക്ഷേപത്തിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം, അനിയന്ത്രിതമായി വിദേശനിക്ഷേപം പിൻവലിക്കുന്നത് 2026 ലും ആവർത്തിച്ചാൽ രൂപയുടെ മൂല്യം നിലവിലുള്ളതിൽ നിന്നും താഴോട്ട് പോകുമെന്ന കാര്യം ഉറപ്പാണ്.

കേരളം,തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം,പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പല രീതിയിലും ഇന്ത്യയിൽ വിധി നിർണായകമാകും. 2026 ൽ നടക്കുന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പും, മണ്ഡലം പുനർനിർണയ ചർച്ചകളും രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചയാകുന്നതാണ്.

സിഎൻജി,പിഎൻജി എന്നിവയിൽ ഉണ്ടാകാൻ പോകുന്ന വിലക്കുറവും, ജി എസ് ടി യിൽ ഉണ്ടായ ഇളവുകളും ഏതൊക്കെ രീതിയിൽ ജനങ്ങളെ ബാധിക്കുമെന്ന് 2026 ൽ നടത്തുന്ന സാമ്പത്തിക റിവ്യൂകൾ കൊണ്ടേ മനസ്സിലാകുവാൻ സാധിക്കുകയുള്ളൂ. 2026 ൽ നിർബന്ധമായും കാണേണ്ട ഒരു പട്ടണമായി കൊച്ചിയെ , ബുക്ക്‌ മൈ ഡോട്ട് കോം എന്ന സ്വാകാര്യ ടൂർ കമ്പനി തെരഞ്ഞെടുത്തത് കേരളക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനം ഉളവാക്കുന്ന കാര്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333788/political-and-economic-changes-new-year-2026-events-will-be-numerous)