---
title: "ദൈവദാസന്റെ മറവിൽ കാമഭ്രാന്ത്...!  കുട്ടികളോട് ലൈംഗികാതിക്രമം; മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍"
english_title: "Malayali priest arrested in Canada for sexually abusing children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333777/malayali-priest-arrested-in-canada-for-sexually-abusing-children-new"
published_at: "2025-12-30T10:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69535cedc6a6b_arrest.jpg"
keywords: []
---

# ദൈവദാസന്റെ മറവിൽ കാമഭ്രാന്ത്...!  കുട്ടികളോട് ലൈംഗികാതിക്രമം; മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍

> **Lead Summary:** **ന്യൂഡല്‍ഹി: ** ലൈംഗികാതിക്രമക്കേസില്‍ മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍. ഫാദര്‍ ജെയിംസ് ചേരിക്കലാണ് അറസ്റ്റിലായത്. കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ ജെയിംസ് ചേരിക്കല്‍ താമരശ്ശേരി രൂപതയില്‍ നിന്നുള്ള വൈദികനാണ്.

## Article Content

**ന്യൂഡല്‍ഹി: ** ലൈംഗികാതിക്രമക്കേസില്‍ മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍. ഫാദര്‍ ജെയിംസ് ചേരിക്കലാണ് അറസ്റ്റിലായത്. കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ ജെയിംസ് ചേരിക്കല്‍ താമരശ്ശേരി രൂപതയില്‍ നിന്നുള്ള വൈദികനാണ്.

അറസ്റ്റിന് പിന്നാലെ ജെയിംസ് ചേരിക്കലിനെ പാസ്റ്ററല്‍ ശുശ്രൂഷയില്‍ നിന്നും പുറത്താക്കിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ജെയിംസ് സേവനമനുഷ്ഠിച്ചിരുന്ന സെന്റ് ജെറോംസ് പള്ളി ഡിസംബര്‍ 25 നും ജനുവരി 3 നും ഇടയില്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കുകയും ചെയ്തു.

1997 മുതല്‍ അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ ജെയിംസ് ചേരിക്കൽ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിരൂപത അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബ്രാംപ്ടണിലെ ഇപ്പോഴത്തെ പള്ളിയിലേക്ക് മാറിയത്. കേരളത്തില്‍ നിന്നുള്ള കത്തോലിക്ക കുടിയേറ്റക്കാര്‍ക്കായി സ്ഥാപിതമായ കാനഡയിലെ സീറോ-മലബാര്‍ മിഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ വൈദിക ഒഴിവുകള്‍ നികത്താനായി നിരവധിപേര്‍ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും കാനഡ, യുകെ ഓസ്‌ട്രേലിയ അടക്കമുള്ളയിടങ്ങളില്‍ സീറോ മലബാര്‍ സഭ സ്ഥാപിച്ച പള്ളികളിൽ നിരവധി വൈദികര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും സഭാ വൃത്തങ്ങള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333777/malayali-priest-arrested-in-canada-for-sexually-abusing-children-new)