---
title: "പത്താംക്ലാസ് പാസായതാണോ ...? എങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം; ഭിന്നശേഷി യുവാക്കൾക്കായി സൗജന്യ റീട്ടെയിൽ മാനേജ്‌മെന്റ് പരിശീലനം"
english_title: "Job vacancies, job applications, free retail management training for differently-abled youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333731/job-vacancies-job-applications-free-retail-management-training-for-differently-abled-youth"
published_at: "2025-12-29T21:41:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952a8f041d04_job.jpg"
keywords: []
---

# പത്താംക്ലാസ് പാസായതാണോ ...? എങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം; ഭിന്നശേഷി യുവാക്കൾക്കായി സൗജന്യ റീട്ടെയിൽ മാനേജ്‌മെന്റ് പരിശീലനം

> **Lead Summary:** **മലപ്പുറം: ** ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട യുവതികളെയും യുവാക്കളെയും ലക്ഷ്യമാക്കി ‘പങ്ക് 2025’ പദ്ധതിയുടെ ഭാഗമായി റീട്ടെയിൽ മാനേജ്‌മെന്റ് പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**മലപ്പുറം: ** ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട യുവതികളെയും യുവാക്കളെയും ലക്ഷ്യമാക്കി ‘പങ്ക് 2025’ പദ്ധതിയുടെ ഭാഗമായി റീട്ടെയിൽ മാനേജ്‌മെന്റ് പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിക്കുന്നു.

45 ദിവസം ദൈർഘ്യമുള്ള ഈ പരിശീലനം വിജയകരമായി പൂർത്തിയക്കുന്നവർക്കായി റീട്ടെയിൽ മേഖലയിലേക്ക് തൊഴിൽ നേടുന്നതിനായി സഹായവും മാർഗനിർദേശവും നൽകും.

പരിശീലനം, താമസം, ഭക്ഷണം എന്നിവ മുഴുവൻ പങ്കെടുക്കുന്നവർക്കായി സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്.

18 മുതൽ 35 വയസ്സ് വരെയുള്ള എസ്എസ്എൽസി യോഗ്യതയുള്ള യുവാക്കൾക്കും യുവതികൾക്കും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാണ്.

ആകെ 30 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പരിശീലനം മലപ്പുറം ജില്ലയിലെ വാഴക്കാട് (കോഴിക്കോട് അതിർത്തി) വച്ചാണ് നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമുള്ള ബന്ധപ്പെടേണ്ട ഫോൺ നമ്പർ – സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ്: 7356602396 (സയന). രജിസ്‌ട്രേഷൻ അവസാന തീയതി 2025 ജനുവരി 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333731/job-vacancies-job-applications-free-retail-management-training-for-differently-abled-youth)