---
title: "കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം"
english_title: "Traffic restrictions, Thamarassery Pass, Kuttiadi Pass, restrictions from January 5th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333722/traffic-restrictions-thamarassery-pass-kuttiadi-pass-restrictions-from-january-5th"
published_at: "2025-12-29T19:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695291879d712_churam.jpg"
keywords: []
---

# കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333722/traffic-restrictions-thamarassery-pass-kuttiadi-pass-restrictions-from-january-5th)