---
title: "അഞ്ച് പേർ, അഞ്ച് കോടി, മിനിറ്റുകൾക്കുള്ളിൽ എല്ലാം തീർന്നു...; ഹുൻസൂരിലെ മലയാളി ജൂവല്ലറിയിൽ ഞെട്ടിക്കുന്ന കവർച്ച"
english_title: "Broad day robbery in Hunsur, robbery at a Malayali's jewellery shop, robbery at gunpoint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333716/broad-day-robbery-in-hunsur-robbery-at-a-malayalis-jewellery-shop-robbery-at-gunpoint"
published_at: "2025-12-29T19:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952857e3dd1b_KAVARCHA.jpg"
keywords: []
---

# അഞ്ച് പേർ, അഞ്ച് കോടി, മിനിറ്റുകൾക്കുള്ളിൽ എല്ലാം തീർന്നു...; ഹുൻസൂരിലെ മലയാളി ജൂവല്ലറിയിൽ ഞെട്ടിക്കുന്ന കവർച്ച

> **Lead Summary:** **മൈസൂരു: ഹു**ൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. ഹുൻസൂർ ബസ്‌സ്റ്റാൻഡിന് പിന്നിലുള്ള സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

## Article Content

**മൈസൂരു: ഹു**ൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. ഹുൻസൂർ ബസ്‌സ്റ്റാൻഡിന് പിന്നിലുള്ള സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ മോട്ടോർ സൈക്കിളുകളിൽ എത്തി ഷോറൂമിൽ അതിക്രമിച്ചുകയറുകയായിരുന്നു.

തുടർന്ന് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ, വജ്രാഭരണങ്ങൾ ബാഗുകളിൽ നിറയ്ക്കുകയും മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏകദേശം നാലുമുതൽ അഞ്ചുകോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നതായാണ് കണക്ക്. വിവരം ലഭിച്ചയുടൻ ഹുൻസൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികളെ കണ്ടെത്താൻ ഷോറൂമിലെയും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. സംഭവത്തെത്തുടർന്ന്, ഐജി ബോറലിംഗയ്യയും എഎസ്‌പി നാഗേഷും ഷോറൂം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333716/broad-day-robbery-in-hunsur-robbery-at-a-malayalis-jewellery-shop-robbery-at-gunpoint)