---
title: "റസ്റ്റോറന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Plus One student dies after falling from restaurant building"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333694/plus-one-student-dies-after-falling-from-restaurant-building"
published_at: "2025-12-29T16:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695262fa19778_delhi_death.jpg"
keywords: []
---

# റസ്റ്റോറന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ഡൽഹിയിലെ ഗുജ്‌റൻവാല ടൗണിൽ റസ്റ്റോറന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗുജ്‌റൻവാല സ്വദേശിയായ കബിൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ഡൽഹിയിലെ ഗുജ്‌റൻവാല ടൗണിൽ റസ്റ്റോറന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗുജ്‌റൻവാല സ്വദേശിയായ കബിൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

സുഹൃത്തുക്കൾക്കൊപ്പം റസ്റ്റോറന്റിൽ എത്തിയതായിരുന്നു കബിൻ. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള ഗാലറിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ഷെഡിൽ കയറിയപ്പോൾ അത് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. ഷെഡിന് കബിന്റെ ഭാരം താങ്ങാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കബിനെ ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ക്രൈം ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333694/plus-one-student-dies-after-falling-from-restaurant-building)