---
title: "ദൈവദൂതനായി ബസ് ഡ്രൈവർ; കൈവിട്ട് റോഡിലേക്ക് ഓടിയ കുഞ്ഞിന് അത്ഭുത രക്ഷ"
english_title: "Palakkad Thrithala bus accident, miraculous rescue of child"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333672/palakkad-thrithala-bus-accident-miraculous-rescue-of-child-new"
published_at: "2025-12-29T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695252bd99f0f_acident.jpg"
keywords: []
---

# ദൈവദൂതനായി ബസ് ഡ്രൈവർ; കൈവിട്ട് റോഡിലേക്ക് ഓടിയ കുഞ്ഞിന് അത്ഭുത രക്ഷ

> **Lead Summary:** **പാലക്കാട്: ** ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി. രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്.

## Article Content

**പാലക്കാട്: ** ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി. രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു.

സെക്കൻ്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 'മയിൽവാഹനം' എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333672/palakkad-thrithala-bus-accident-miraculous-rescue-of-child-new)